Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയോര സമര പ്രചാരണയാത്ര സ്വാഗത സംഘം രൂപികരിച്ചു

15 Jan 2025 19:14 IST

WILSON MECHERY

Share News :


ചാലക്കുടി:

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ 27 മുതൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര പ്രചാരണയാത്ര വിജയിപ്പിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് ജില്ലാ നേതൃത്വ യോഗം ചാലക്കുടിയിൽ നടന്നു. എംപി വിൻസെന്റ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് സംസ്ഥാന ചെയർമാൻ എം.എം.ഹസൻ ഉൽഘാടനം ചെയ്തു. ബെന്നി ബഹനാൻ എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎ,യുഡിഎഫ് ചാലക്കുടി നിയോജകമണ്ഡലം ചെയർമാൻ സി ജി ബാലചന്ദ്രൻ, കൺവീനർ ഒ എസ് ചന്ദ്രൻ,നഗരസഭ ചെയർമാൻ എബി ജോർജ്, ഒ അബ്ദുറഹിമാൻ കുട്ടി,

എം ടി ഡേവിസ്, വി ഓ പൈലപ്പൻ, ഐ ഐ അബ്ദുൽ മജീദ്, ജോൺ മുണ്ടൻ മാണി, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, ഷാജു വടക്കൻ, എകെ ഉണ്ണികൃഷ്ണൻ, എം.പി. ജോബി, അനിയൻ കൊടകര, കെ.എ. ജേക്കബ്ബ്,വിൽസൻ മേച്ചേരി,സെബി വട്ടലായി, എം.കെ. പോൾസൻ മാസ്റ്റർ, റോയ് പെരിഞ്ചേരി എന്നിവർ സംസാരിച്ചു.

വനം നിയമഭേദഗതി ബിൽ പിൻവലിക്കുക, വന്യമൃഗങ്ങളുടെ ശല്യത്തിൽനിന്ന് മലയോര കർഷകരേയും ജനങ്ങളേയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സമര പ്രചാരണയാത്ര.

പ്രചാരണയാത്രയുടെ ജില്ലാതല സ്വീകരണ പരിപാടി 31 ന് രാവിലെ 10 ന് അതിരപ്പള്ളിയിൽ നടക്കും.ജില്ലയിൽ നിന്നുള്ള വിവിധ യുഡിഎഫ് നേതാക്കളെ ഉൾപ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപീകരിക്കുന്നതിനും തീരുമാനിച്ചു.

Follow us on :

More in Related News