Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2024 20:10 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ സംബന്ധമായ മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ തീരുമാനത്തോട്
പ്രതിഷേധിച്ചുകൊണ്ട് ഉള്ളണം മേഖല മുസ്ലിം ലീഗ് കമ്മിറ്റികൾ പിരിച്ചുവിട്ടു. ഭാവി കാര്യങ്ങൾ തീരുമാനങ്ങൾ എടുക്കുന്നതിന് അഡ്ഹോക്ക് കമ്മിറ്റികൾ നിലവിൽ വന്നു.
കഴിഞ്ഞദിവസം ചേർന്നിട്ടുള്ള മുസ്ലിംലീഗ്
ഉള്ളണം മേഖലാ കൺവെൻഷനിലാണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്.
പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് മുസ്ലിം ലീഗിനകത്ത് അധികാര കൈമാറ്റം. ഇത് ലീഗ് അനുഭാവികൾ അംഗീകരിക്കാത്തതും നിലവിൽ ചെയർമാൻ ആയ ഉസ്മാൻ അമ്മാറമ്പത്തിനെ മാറ്റി ഷാഹുൽ ഹമീദിനെ നിയമിക്കുന്നതിൽ ഒരു വിഭാഗം മുസ്ലിം ലീഗ് അനുഭാവികളിൽ പ്രതിഷേധം രൂക്ഷമാണ്. സ്ഥാന പ്രശ്നം രമ്യതയിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം .
Follow us on :
Tags:
Please select your location.