Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെപിസിസി ഭാരവാഹികൾക്ക് ചുമതലകൾ നൽകി;വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച ചുമതല

08 Nov 2025 07:28 IST

NewsDelivery

Share News :

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ച് നൽകി. മുൻ ഡിസിസി അധ്യക്ഷനായ നെയ്യാറ്റിൻകര സനലിനാണ് കെപിസിസിയുടെ സംഘടനാ ചുമതല നൽകിയിട്ടുള്ളത്. നേതൃയോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തത്. മുൻ എംഎൽഎ എം എ വഹീദിനാണ് കെപിസിസി ഓഫീസിൻ്റെ ചുമതല.

വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച ചുമതല. സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് വർക്കിംഗ് പ്രസിഡണ്ടുമാർക്ക് ചുമതല നൽകിയിരിക്കുന്നത്.

ദക്ഷിണ മേഖല: എംഎൽഎ പി സി വിഷ്ണുനാഥിനാണ് ദക്ഷിണ മേഖലയുടെ ചുമതല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളാണ് ഈ മേഖലയിൽ ഉൾപ്പെടുന്നത്.

മധ്യമേഖല: എംഎൽഎ എ പി അനിൽകുമാറിനാണ് മധ്യമേഖലയുടെ ചുമതല. ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളാണ് ഇതിൽ ഉൾപ്പെടുക.

ഉത്തരമേഖല: എംപി ഷാഫി പറമ്പിലിനാണ് ഉത്തരമേഖലയുടെ ചുമതല. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോഡ് എന്നീ ജില്ലകളുടെ ചുമതലയാകും അദ്ദേഹം നിർവഹിക്കുക. പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ ചുമതലകൾ നൽകിയിട്ടുള്ളതെന്നാണ് കെപിസിസി വൃത്തങ്ങൾ അറിയിക്കുന്നത്

Follow us on :

More in Related News