Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2025 07:36 IST
Share News :
കോഴിക്കോട്: സംസ്ഥാനത്ത് വോ ട്ടുചോരിക്ക് തെരഞ്ഞെടുപ്പ് കമീഷൻ ഒത്താശ ചെയ്‌തിട്ടുണ്ട ന്നും വോട്ട് ഇരട്ടിപ്പും വാർഡ് വി ഭജനത്തിലെ വംശീയ വിവേച നവും പരിഹരിക്കണമെന്നും റ സാഖ് പാലേരി വാർത്തസമ്മേ ളനത്തിൽ ആവശ്യപ്പെട്ടു. തദ്ദേ ശ തെരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട് അവസാനം പ്രസിദ്ധീകരി ച്ച കരട് വോട്ടർ പട്ടികയിലും വൻ തോതിൽ അപാകതകളുണ്ട്. രാഷ്ട്രീയപാർട്ടികളോട് കൂടിയാലോ ചന നടത്താതെ കമീഷൻ ഏക പക്ഷീയമായി എസ്.ഇ.സി നമ്പ ർ നൽകിയത് എന്തിനെന്നു മന സ്സിലാകുന്നില്ല.
തിരുവനന്തപുരം, കോഴിക്കോട് കോർപറേഷനുകളിലെ വാർഡ് പുനർനിർണയത്തിൽ വോട്ട ർമാരുടെ എണ്ണത്തിൽ സംഭവിച്ച അസന്തുലിതത്വം രാഷ്ട്രീയ താൽ പര്യത്തോടെയാണ്. സി.പി.എമ്മി ന്റെയും ബി.ജെ.പിയുടെയും രാ ഷ്ട്രീയ ഒളിഅജണ്ടയാണ് ഇതിനു പിന്നിൽ. തിരുവനന്തപുരം കോർ പറേഷനിലെ വാർഡ് വിഭജനം ബി.ജെ.പിക്ക് സഹായകരമാണ്. മുസ്ലിം പ്രാതിനിധ്യത്തിൽ വർ ധനയുള്ള പല വാർഡുകളും ഒ ഴിവാക്കുകയും സമീപ വാർഡു കളിലേക്ക് ഉൾപ്പെടുത്തുകയുമാ ണ് ചെയ്തത്. കോഴിക്കോട് കോർപറേഷനിലും സമാനമാണ് അവ സ്ഥ. ദലിത് വിഭാഗങ്ങളിൽപെട്ടവ രുടെ വോട്ടവകാശം ഇല്ലാതാക്കി യ ബിഹാറിലെ വോട്ട് ചോരിക്കെ തിരെ രാജ്യവ്യാപക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കെ കേരളത്തി ൽ സംഘ്‌പരിവാറിന് അനുകൂല മായ വാർഡ് വിഭജനവും വോട്ടു വിന്യാസവും ഉണ്ടാകുന്നത് ഇട തുപക്ഷത്തിൻ്റെ മൗനാനുവാദം ഉള്ളതുകൊണ്ടാണെന്നും റസാ ഖ് പാലേരി ആരോപിച്ചു.
ക്രമക്കേടുകൾ തിരുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീ ഷൻ അടിയന്തര നടപടി സ്വീക രിക്കണമെന്നും അദ്ദേഹം ആവ ശ്യപ്പെട്ടു.മുസ്‌ലിം ലീഗ് അടക്ക മുള്ള സംഘടനകളെ ആർ.എ സ്.എസുമായി സമീകരിക്കുന്ന തും ഇത്തരം പ്രവണതകളെ പി ടിച്ചുകെട്ടേണ്ടവർ തന്നെ ആ പണി ചെയ്യുന്നതും അപകടകരമാ ണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പി ൽ പ്രാദേശിക സഖ്യങ്ങൾ ഉണ്ടാക്കാനാണ് വെൽഫെയർ പാർട്ടി മുൻതൂക്കം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഒഴികെ ഏതു പാ ർട്ടിയുമായും മുന്നണിയുമായും സഹകരിക്കും. യു.ഡി.എഫുമായി ചർച്ചക്ക് തയാറാണെന്നും ഇപ്പോൾ ചർച്ച നടത്തിയിട്ടില്ലെന്നും റസാഖ് പാലേരി പറഞ്ഞു.
Follow us on :
More in Related News
Please select your location.