Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 18:57 IST
Share News :
കോഴിക്കോട്: നടുവണ്ണൂരിലെ സി.പി.എം നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നടുവണ്ണൂര്‍ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന അക്ബറലി കൊയമ്പ്രത്താണ് സി.പി.എം വിട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. വ്യായാമ കൂട്ടായ്മയായ മെക് 7നെതിരായ പരാമര്‍ശമടക്കം സി.പി.എമ്മിന്റെ ന്യൂന പക്ഷങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് അക്ബറലി വ്യക്തമാക്കി. സി.പി.എമ്മില്‍ നിന്നും രാജിവെച്ച അക്ബറലിയെ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പദവികള്‍ മോഹിച്ചല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും മെക് സെവന്‍ വിവാദത്തിലൂടെ പി മോഹനന്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അക്ബറലി വിമര്‍ശിച്ചു. സി.പി.എമ്മിന്റെ മതേതര കാഴ്ചപ്പാട് കാപട്യമാണ്. വര്‍ഗീയതയോട് സി.പി.എം എടുക്കുന്ന നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണ്. താത്കാലിക ലാഭം ലക്ഷ്യമിട്ടുള്ള നിലപാടുകളാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അക്ബറലി കുറ്റപ്പെടുത്തി. നടുവണ്ണൂര്‍ നിയാഡ്‌കോ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനവും രാജിവെച്ചാണ് അക്ബറലി കോണ്‍ഗ്രസിലേക്ക് എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ സ്വീകരണ ചടങ്ങില്‍ വ്യക്തമാക്കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ കെ. ജയന്ത്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം രാജന്‍, കാവില്‍ പി.മാധവന്‍, നടുവണ്ണര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.രാജീവന്‍, മണ്ഡലം പ്രസിഡന്റ് എ.പി ഷാജി, ഡി.സി.സി അംഗം ഷബീര്‍ നെടുങ്ങണ്ടി എന്നിവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.
അടിക്കുറിപ്പ്: സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടുവണ്ണൂര്‍ സ്വദേശി അക്ബറലി കൊയമ്പ്രത്തിനെ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.