Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം

27 May 2024 17:41 IST

- Jithu Vijay

Share News :


മലപ്പുറം : വൻകിട ട്യൂഷൻ സ്ഥാപനങ്ങളിലെ അമിത ഫീസ് നിരക്ക് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾ തടയുന്നതിന് സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടന എൻ.എഫ്.പി.ആർ.ഭാരവാഹികളായ അബ്ദുൽ റഹീം പൂക്കത്ത് , മനാഫ് താനൂർ ,എ പി അബൂബക്കർ എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.


കൂണുകൾ പോലെ മുളച്ചു പൊന്തുന്ന ട്യൂഷൻ സ്ഥാപനങ്ങൾ അടക്കം സ്വകാര്യ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾക്കായി നിയമനിർമാണം നടത്തണമെന്നും  സർക്കാർ അടിയന്തിരമായി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മുഴുവൻ ട്യൂഷൻ സെന്ററുകളെയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏകീകൃത ഫീസ് സംവിധാനത്തിന് കീഴിൽ കൊണ്ടു വരുക, വിദ്യാഭ്യാസ വകുപ്പ് കരട് നിയമം തയ്യാറാക്കി ഏകീകൃത ഫീസ് നടപ്പിലാക്കുക, പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിനും പഠിപ്പിക്കുന്ന കോഴ്സിനും അനുസരിച്ച് ഏകീകൃത ഫീസ് നിരക്ക് വിദ്യാർത്ഥികൾക്ക് അനുസരിച്ചുള്ള ക്ലാസ് റൂമുകൾ / ബാത്റൂമുകൾ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കുക ,മിക്ക സ്ഥാപനങ്ങളിലും ബാത്റൂമുകളോ കുടി വെള്ളസൗകര്യമോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് ഇതിനെതിരെ കർശന പരിശോധന ശക്തമാക്കണമെന്നു ഇത്തരം സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തണം എന്നും ആവശ്യപ്പെട്ടു.


 നിലവിൽ ട്യൂഷൻ സെ ന്ററുകളും കോച്ചിംഗ് സ്ഥാപനങ്ങളും സ്‌കൂൾ വിദ്യാഭ്യാസകാലത്തെ നിർണായക ഘടകമാ ണെന്നിരിക്കെ വൻ ഫീസാണ് ഈടാക്കുന്നതെന്ന് വ്യാപകമായി പരാതികൾ ഉയരുന്ന പശ്ചാ ത്തലത്തിലാണുള്ളത്. എൻജിനീയറിംഗ് എൻട്രൻസ് പരിശീലനം നൽകുന്ന സ്ഥാ പനങ്ങളെ കുറിച്ചാണ് പരാതികൾ ഏറെയും. സംസ്ഥാനത്ത് ഇത്തരം സ്ഥാപനങ്ങളൊന്നും ഏകീകൃത നിയമപ്രകാരമല്ല പ്രവർത്തിക്കുന്നത്. മാത്രമല്ല, ഓരോ സ്ഥാപനവും തോന്നിയ തുകയാണ് ഫീസ് ഈടാക്കുന്നത്. പഠന സമയം തുടങ്ങി വിദ്യാർഥികളുടെ അവകാശങ്ങൾ ലംഘിക്കുന്നു. എന്നീ കാര്യങ്ങൾ പരാതിയിൽ ബോധിപ്പിച്ചു.

Follow us on :

More in Related News