Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി കോൺഗ്രസ് നേതൃത്വത്തിലെ വ്യക്തിഹത്യക്കെതിരെ നിയമനടപടി സ്വീകരിക്കും..

05 Nov 2025 20:14 IST

MUKUNDAN

Share News :

ഗുരുവായൂര്‍:സിപിഐഎം ഏരിയ കമ്മിറ്റി അംഗവും ഗുരുവായൂർ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ എ.എസ്.മനോജിനെതിരെയും നേതാക്കള്‍ക്കെതിരെയും ബിജെപി,കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന വ്യക്തിഹത്യക്കും അപവാദ പ്രചരണങ്ങൾക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോട്ടപ്പടി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.ജനപ്രതിനിധിയെന്ന നിലയിൽ നാട്ടിലെ കുടുബ പ്രശ്നത്തില്‍ ഇടപെട്ട്‌ നീതിപൂര്‍വമായി ഉത്തരവാദിത്വം നിർവ്വഹിച്ചതിൽ എ.എസ്.മനോജിനെ വ്യക്തിഹത്യ നടത്തുകയാണ്‌.ബോധപൂർവ്വം സിപിഐഎമ്മിനേയും നേതാക്കളെയും അപകീർത്തിപ്പെടുത്തുകകയാണ് ഇരു പാർടികളും.ഇത് രാഷ്ട്രീയ പാർടികൾ സ്വീകരിക്കേണ്ട സാമാന്യമര്യാദകളുടെ ലംഘനമാണ്.ബിജെപി കോൺഗ്രസ് നേതൃത്വങ്ങളുടെ നിലപാടിൽ ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നു.ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ലോക്കൽ സെക്രട്ടറി ടി.ബി.ദയാനന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു.


Follow us on :

More in Related News