Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി

18 Dec 2024 15:55 IST

WILSON MECHERY

Share News :

പരിയാരം:

വൈദ്യുതി ചാർജ് വർധിപ്പിച്ച ജനദ്രോഹ സർക്കാരിനെതിരെ പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കെഎസ്ഇബി പരിയാരം ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട്  എം ടി ഡേവിസ് അധ്യക്ഷത വഹിച്ചു..കെ പി സി സി സെക്രട്ടറി എ പ്രസാദ് സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിമാരായ ശ്രീ ജെയിംസ് പോൾ, ശ്രീ പി കെ ഭാസി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്മാരായ  വി സി.ബെന്നി, എം ഒ ജോൺസൺ, രാജേഷ് മേനോത്ത്‌,  എം കെ. ജയചന്ദ്രൻ, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ടി വർഗീസ്,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്മാരായ പ്രിൻസ് മാസ്റ്റർ, സി വി ആന്റണി, എൻ സി തോമസ്, വി വി.ജോർജ്, റാഫി കല്ലുപ്പാലം, ജോസ് പാറക്ക, ദിലീക് ദിവാകരൻ, എം എൽ തോമസ്, സുനിൽ കെ മേനോൻ, ജുവിൻ കല്ലേലി വി.സി ഹരിഹരൻ, ഷാന്റി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News