Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2025 13:25 IST
Share News :
മുസ്ലിം ലീഗ് നേതാവും സെക്രട്ടേറിയറ്റ് അംഗവും എസ് ടി യു നേതാവുമായ യു പോക്കർ രാജിവെച്ചു സിപിഐഎമ്മിൽ ചേർന്നു
കഴിഞ്ഞ നാല് പതിറ്റാണ്ടായി മുസ്ലീം ലീഗിൻ്റെ രാഷ്ട്രീയ-ട്രേഡ് യൂണി യൻ രംഗത്ത് വിവിധ പദവികളിലായി ബേപ്പൂർ നിയോജക മണ്‌ഡലം പ്രസി ഡൻ്റ്, ബേപ്പൂർ നിയോജക മണ്‌ഡലം യു.ഡി.എഫ് ചെയർമാൻ, മുസ്ലീം ലീഗിന്റെ ജില്ലാകമ്മിറ്റി അംഗം, നിലവിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം എന്നീ നിലകളിലും ട്രേഡ് യൂണിയൻ രംഗത്ത് എസ്.ടി.യു ദേശീയ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ്റ്, ചുമട്ട് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് തുടങ്ങിയ പ്രധാനപ്പെട്ട ട്രേഡ് യൂണിയൻ ഭാരവാഹി ത്തവും, കേരളത്തിലെ പ്രധാനപ്പെട്ട സർക്കാർ കമ്മിറ്റികളായ മിനിമം വേജസ് ഉപദേശ സമിതി, തൊഴിലാളി ക്ഷേമനിധി ബോർഡ്, അംഗനവാടി ക്ഷേമനിധി ബോർഡ് എന്നിവയിൽ അംഗമായിരുന്നു. മോട്ടോർ വ്യവസായി ബന്ധസ മിതി, സ്വകാര്യ ആശുപത്രി ബന്ധസമിതി, ഡി.എ ഫിക്സേഷൻ കമ്മിറ്റി തുടങ്ങിയവയിലും മെമ്പറായി പ്രവർത്തിച്ചു.
Follow us on :
More in Related News
Please select your location.