Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 14:49 IST
Share News :
ചാവക്കാട്:ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ(സിഐടിയു)ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ മാർച്ചും,ധർണ്ണയും സംഘടിപ്പിച്ചു.ഐസിഡിഎസ്സിനെ ദുർബലപ്പെടുത്താനുള്ള നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക,ഐസിഡിഎസ്സിനെ രക്ഷിക്കുക,കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക,അംഗൻവാടി ജീവനക്കാരുടെ പ്രതിമാസ വേതനം 26000 രൂപയും,പ്രതിമാസ പെൻഷൻ 10000 രൂപയും ആക്കുക,കുട്ടികളിലെ
പോഷക ആഹാരകുറവ് സംരക്ഷിക്കപെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക,ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ആധാർ ലിങ്ക് ചെയ്യണമെന്ന നിബന്ധന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ
ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ മാർച്ചും,ധർണ്ണയും സംഘടിപ്പിച്ചത്.സിഐടിയു ചാവക്കാട് ഏരിയ പ്രസിഡന്റ് കെ.എം.അലി ധർണ്ണ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് പ്രിയമനോഹരൻ അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി രമണി സുരേന്ദ്രൻ,ഉഷസുനീഷ്,സുനിതശശി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.