Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 07:42 IST
Share News :
മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി സംസാരിക്കുന്നു
ഈരാറ്റുപേട്ട:ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി. ആൾക്കൂട്ട കൊലപാതകങ്ങളിലെ പ്രതികൾക്ക് തീവ്രവാദ കുറ്റങ്ങളിലേതുപോലെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമനിർമാണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ സംസ്കാരിക നിലയത്തിന് ആസ്തി വികസന ഫണ്ടിൽനിന്ന് തുക അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും എം.പി പറഞ്ഞു.
മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് കെ.എ. മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. റഫീഖ് മണിമല മുഖ്യപ്രഭാഷണം നടത്തി. സംസ്കാരിക നിലയത്തിന്റെ പ്രോജക്ട് അവതരണം നഗരസഭ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് അഡ്വ. പീർ മുഹമ്മദ് ഖാൻ, മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.എം. സിറാജ്, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, ദക്ഷിണ കേരള ജംയ്യതുൽ ഉലമ സെക്രട്ടറി കെ.എ. മുഹമ്മദ് നദീർ മൗലവി, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.ഇ. മുഹമ്മദ് സക്കീർ, നഗരസഭ വൈസ് പ്രസിഡന്റ് അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ്, വ്യാപാരി വ്യാവസായി പ്രസിഡന്റ് എ.എം.എ. ഖാദർ, നൈനാർ പള്ളി ഇമാം അഷറഫ് മൗലവി, മുഹ്യിദ്ദീൻ പള്ളി ഇമാം വി.പി. സുബൈർ മൗലവി, അമാൻ പള്ളി ഇമാം ഹാഷിർ നദ്വി, നൗഫൽ ബാഖവി, അബു ഷമ്മാസ് മൗലവി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ, ജില്ല പ്രസിഡന്റ് അഡ്വ. വി.പി. നാസർ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി. ബാസിത്, നാസർ വെളളൂപ്പറമ്പിൽ, പി.എം. അബ്ദുൽ ഖാദർ, റാസി ചെറിയവല്ലം, പി.എച്ച്. നൗഷാദ്, അബ്സാർ മുരിക്കോലി, അമീൻ പിട്ടയിൽ, ഹബിബുല്ലാ ഖാൻ, ഷഹ്ബാനത്ത്, പി.എ. ഇബ്രാഹിം, പി.എ. ഹാഷിം, ഒ.ബി. യഹിയ, മുനിർ ഹുദ, ഷിഹാബ് കാട്ടാമല, അബ്ദുല്ല മുഹ്സിൻ, അസീസ് പത്താഴപ്പടി, സി.കെ. ബഷീർ എന്നിവർ സംസാരിച്ചു.
Follow us on :
Please select your location.