Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയോര സമര യാത്രയുടെ തുടർച്ച -യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് ധർണ്ണ ഇന്ന്

10 Apr 2025 07:17 IST

WILSON MECHERY

Share News :


ചാലക്കുടി:

വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തിയ മലയോര സമര യാത്രയുടെ തുടർച്ചയായി ഇന്ന് രാവിലെ പത്തിന് ചാലക്കുടി, പരിയാരം ഫോറസ്റ്റ് ഓഫീസുകൾക്ക് മുമ്പിൽ യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തും. സംസ്ഥാനവ്യാപകമായി നടക്കുന്ന സമരപരിപാടിയുടെ ഭാഗമായാണ് ചാലക്കുടിയിൽ രണ്ടിടങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നത്. ചാലക്കുടിയിൽ യുഡിഎഫ് ചെയർമാൻ സി ജി ബാലചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ യും പരിയാരത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം ടി ഡേവിസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടനും ഉദ്ഘാടന കർമ്മം നിർവഹിക്കുമെന്ന് യുഡിഎഫ് ചെയർമാൻ സി ജി ബാലചന്ദ്രൻ, കൺവീനർ ഒ എസ് ചന്ദ്രൻ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ എം ടി ഡേവിസ്, വി ഒ പൈലപ്പൻ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, ജെയിംസ് പോൾ കല്ലേലി, ജോണി പുല്ലൻ, ഘടകകക്ഷി നേതാക്കളായ ഐ ഐ അബ്ദുൽ മജീദ്, മീരാസ വെട്ടുക്കൽ, ജോൺ മുണ്ടൻമാണി,വിൽസൻ മേച്ചേരി, സിബി വട്ടലായി , ഫ്രാൻസിസ് പിൻഹിറോ,എ കെ ഉണ്ണികൃഷ്ണൻ, കെ എ ജേക്കബ്ബ്, അനിയൻ കൊടകര, വർഗീസ് കണ്ടംകുളത്തി എന്നിവർ അറിയിച്ചു.

Follow us on :

More in Related News