Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 12:18 IST
Share News :
കടപ്പുറം:മോഷ്ടാക്കളെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണ മെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി.കഴിഞ്ഞ മൂന്നുമാസക്കാലമായി കടപ്പുറം ഗ്രാമപഞ്ചായത്ത് കിഴക്കേ ബ്ലാങ്ങാട് പ്രദേശത്ത് വ്യാപകമായി മോഷണം നടന്നുകൊണ്ടിരിക്കുകയാണ്.ഇരുപതോളം വീടുകളിൽ നിന്നും ഇലക്ട്രിക് മോട്ടറുകൾ മോഷ്ടിക്കപ്പെട്ടു.ചില വീടുകളിൽ നിന്നും സ്വർണ്ണവും,പണവും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.മോഷ്ടിക്കപ്പെട്ട വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.അടിയന്തരമായി മോഷ്ടാക്കളെ പിടികൂടുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും,കിഴക്കേ ബ്ലാങ്ങാട് പ്രദേശത്ത് രാത്രികാല പട്രോളിങ് പോലീസ് ഏർപ്പെടുത്തണമെന്നും ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.