Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2025 22:17 IST
Share News :
പേരാമ്പ്ര : ഷാഫിയുടെ മൂക്കിന്റെ പാലം മാത്രമേ ഇപ്പോള്‍ പോയുള്ളൂ സൂക്ഷിച്ച് നടന്നാല്‍ നന്നെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം
ഇ.പി.ജയരാജൻ.പേരാമ്പ്രയില്‍
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര നിയോജക മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും കേരളത്തിന് ഈ കാലഘട്ടത്തിലുണ്ടായ വികസനവും പ്രതിവാദിച്ച് സംസാരിച്ച ഇ.പി.ജയരാജൻ കോണ്‍ഗ്രസ് കേരളത്തിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുരങ്കം വെക്കുകയാണെന്നും ആക്ഷേപിച്ചു. കോണ്‍ഗ്രസിനെ ഇകഴ്ത്തി സംസാരിച്ച അദ്ദേഹം ഇടക്കിടെ ലീഗിനെയും കെഎംസിസിയെയും പുകഴ്ത്തി.മുല്ലപ്പള്ളിയെ പോലുള്ളവര്‍ എംപിയായ വകടരയില്‍ ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലമാണെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.
ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിലിന് പരിക്ക് പറ്റിയതില്‍ ഉത്തരവാദി യുഡിഎഫ് തന്നെ ആണെന്നും ഷാഫി അക്രമികളോടൊപ്പം ചേര്‍ന്ന് പൊലീസിനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയതായും അദ്ദേഹം ആരോപിച്ചു. പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ് കൊല്ലാനും നാട്ടില്‍ കലാപം ഉണ്ടാക്കാനും ആയിരുന്നു യുഡിഎഫ് ശ്രമമെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. നിയോജക മണ്ഡലം
എല്‍ഡിഎഫ് കണ്‍വീനര്‍ പി.കെ.എം. ബാലകൃഷ്‌നന്‍ സ്വാഗതം പറഞ്ഞു. എസ്.കെ.സജീഷ് വിശദീകരണം നടത്തി. സി പി ഐ സംസഥാന കൗണ്‍സില്‍ അംഗം കെ.കെ. ബാലന്‍, എല്‍ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ. വത്സന്‍, എന്‍സിപി സംസ്ഥാന സെക്രട്ടറി ഒ.രാജന്‍, എുന്‍ എം എല്‍ എ കെ. കുഞ്ഞമ്മദ്, ബേബി കാപ്പുകാട്ടില്‍, ശോഭ അബൂബക്കര്‍, എന്‍.കെ.അബ്ദുള്‍ അസീസ്, ടി.കെ. ബാലഗോപാലന്‍, കെ പ്രദീപ് കുമാര്‍, വി.കെ.പ്രമോദ്, പി. മോനിഷ, എം. കുഞ്ഞമ്മദ്, കെ. ലോഹ്യ തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.