Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് കോൺഗ്രസ്സ് കൊണ്ടോട്ടി മുനിസിപ്പൽ തല യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

15 Jul 2024 11:49 IST

Jithu Vijay

Share News :



കൊണ്ടോട്ടി : കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യ യൂണിറ്റ് കമ്മിറ്റി നീറാട് രൂപീകരിച്ചു. സി.കെ ജിഹാദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ 

നിത ഷഹീർ സി.എ മുഖ്യ പ്രഭാഷണം നടത്തി. ലുക്മാൻ കാരി, ഹബീബ് ബംഗാലത് എന്നിവർ യൂണിറ്റ് തല വിശദീകരണം നൽകി. തെരഞ്ഞടുത്ത യൂണിറ്റ് കമ്മിറ്റിക്ക് കോൺഗ്രസ്സ് കാരണവർ അബ്ദുറഹ്മാൻ നിർദേശങ്ങൾ നൽകി. ഇർഫാൻ സ്വാഗതവും,

ശിഹാബ് വി.കെ അധ്യക്ഷതയും വഹിച്ചു,

 

നീറാട് യൂണിറ്റ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റായി ഇർഫാൻ മാസ്റ്ററെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി നിസാഫിർ, ജനറൽ സെക്രട്ടറിമാരായി ശ്രീജിത്ത്‌, അഖിൽ, ബിപിൻ, നാസിഫ് എന്നിവരെയും തെരഞ്ഞെടുത്തു

Follow us on :

More in Related News