Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവിന് സ്റ്റേ

21 Jun 2024 12:24 IST

Enlight News Desk

Share News :

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു.ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കെജ്‌രിവാള്‍ ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ജാമ്യം തടഞ്ഞത്. 

ഇന്ന് രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കെജ്‌രിവാളിന്റെ ജാമ്യം തടയണം എന്നാവശ്വുമായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണം എന്നായിരുന്നു ആവശ്യം. വിചാരണ കോടതി വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്കാണ് ജാമ്യത്തിന് ഉത്തരവിട്ടത്. അതിന്റെ ഫയല്‍ ഇതുവരെയും അപ്ലോഡ് ചെയ്തിട്ടില്ലെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം.

കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി രണ്ടുപേർ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു.


ജാമ്യത്തെ എതിര്‍ക്കാര്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടില്ല. എതിര്‍വാദം വേഗത്തില്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ എതിര്‍വാദം വെട്ടിച്ചുരുക്കി. എതിര്‍വാദങ്ങള്‍ പൂര്‍ണ്ണമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.

റിട്ടണ്‍ സബ്മിഷന്‍ നല്‍കാന്‍ അവസരം ലഭിച്ചില്ല. അതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്ത് വിഷയത്തില്‍ വാദം കേള്‍ക്കണം.പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പൂര്‍ണമായി വാദിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ ഒരു ദിവസം പോലും ഉത്തരവ് നിലനില്‍ക്കില്ല' എന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഫയല്‍ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ചൂണ്ടികാട്ടി. ഫയല്‍ കോടതിക്ക് മുന്നിലെത്തിയാല്‍ എസിജിക്ക് എതിര്‍വാദം അറിയിക്കാം. ഹൈക്കോടതി വിഷയം കേള്‍ക്കുന്നത് വരെ വിചാരണ കോടതി ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയാണ് എന്നും കോടതി അറിയിക്കുകയായിരുന്നു.

Follow us on :

More in Related News