Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏഴാം ഘട്ട തിരഞ്ഞെടുപ്പ്: പശ്ചിമ ബം​ഗാളിലെ മണ്ഡലങ്ങളിൽ വ്യാപക അക്രമം

01 Jun 2024 11:19 IST

Enlight News Desk

Share News :

കൊൽക്കത്ത: ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബം​ഗാളിലെ മണ്ഡലങ്ങളിൽ വ്യാപക അക്രമം. 

സൗത്ത് 24 പർഗാനസിലെ കുൽത്തായിയിൽ വോട്ടിംഗ് മെഷീനുകൾ കുളത്തിൽ എറിഞ്ഞത് സംഘർഷത്തിനിടയാക്കി. ഏജൻ്റുമാരെ പോളിംഗ് ബൂത്തിൽ കയറാൻ അനുമതിക്കാതെ വന്നതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് കേസെടുത്തു. പിന്നാലെ ബൂത്തിൽ പുതിയ വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചു. വോട്ടെടുപ്പ് പുനരാരംഭിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

മണ്ഡലങ്ങളിലുടനീളം തൃണമൂൽ കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നതായി സിപിഐഎം ആരോപിച്ചു. തൃണമൂൽ ബൂത്തിലെ സിസിടിവിയിൽ ടേപ്പ് ഒട്ടിക്കുന്നു എന്ന് ദക്ഷിണ കൊൽക്കൊത്ത മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥി സൈറ ഷാ ഹലീം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും സൈറ ഷാ അറിയിച്ചു.

കൊൽക്കത്ത നോർത്തിൽ ബിജെപി സ്ഥാനാർത്ഥി തപസ് റോയ് ബൂത്തിന് പുറത്ത് കൂവിയത് സംഘർഷത്തിന് കാരണമായി.

സോദേപൂരിലെ മുരഗച്ചയിൽ എട്ടോളം സിപിഎം ഏജൻ്റുമാരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. .

രാവിലെ ഒമ്പത് മണി വരെ പശ്ചിമ ബംഗാളിൽ 715 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. സി.പി.എം 46ഉം ബി.ജെ.പി 25ഉം തൃണമൂൽ ആറും പരാതികൾ നൽകി.ഭാംഗോറിൽ തൃണമൂൽ-ഇന്ത്യൻ സെക്യുലർ ഫോഴ്സ് സംഘർഷമുണ്ടായി, ഇവിടെ പൊലീസിന് നേരെ ഇഷ്ടികകൾ എറിഞ്ഞു. ലാത്തിയും ബാറ്റണും ഉപയോഗിച്ച് പൊലീസുകാർ തിരിച്ചടിച്ചു. 18.63 ശമാനമാണ് നിലവിലെ പോളിം​ഗ് നിരക്ക്

Follow us on :

More in Related News