Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2025 16:08 IST
Share News :
കുന്നംകുളം: നഗരസഭയിലെ ആർത്താറ്റ് പ്രദേശം ഇക്കുറി മാറ്റത്തിനായുള്ള തിടുക്കത്തിലാണ്. പതിറ്റാണ്ടുകളായി യു ഡി എഫിന് വിജയം വഴി മാറിനിന്ന 31 ആം വാർഡിൽ ചരിത്രവിജയം നേടുമെന്നുറപ്പിച്ചാണ് ഇക്കുറി ലൂസി ദേവസ്യയെ പാർട്ടി കളത്തിലിറക്കിയത്. അവസാനവട്ട പ്രചരണം കഴിയുന്നതോടെ വോട്ടർമാരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിക്കാൻ ഇവർക്കായി എന്നതും, പ്രചരണത്തിൽ ഏറെ മുന്നിലെത്തിയതും, പ്രതീക്ഷക്ക് ആക്കം കൂട്ടുന്നുവെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ.
പതിറ്റാണ്ടുകളായി ഓരേ മുന്നണി തന്നെ വാർഡിനെ പ്രതിനിധീകരിക്കുന്നെങ്കിലും അടിസ്ഥാന വികസനത്തിൽ പോലും ശരാശരി നിലവാരത്തിലേക്കുയർത്താൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ, ഒരുമാറ്റം പ്രദേശത്തിന്റെ വികസനവഴിയിലേക്കുള്ള കുതിച്ചു ചാട്ടമാകുമെന്നതിൽ തർക്കമില്ലെന്നാണ് പ്രദേശവാസികളും കരുതുന്നത്, സാംസ്ക്കാരികമായി ഏറെ മുൻപന്തിയിലുള്ള മേഖലയ്ക്ക് കാലകാലങ്ങളായി ആവശ്യമായ പരിഗണന ലഭിക്കാതെ പുറംതള്ളപെടുന്നത് നാട്ടുകാരിൽ ഏറെ അസ്വസ്ഥതക്ക് കാരണമായതാണ്.
പ്രദേശത്തെ റോഡുകളും, കുടിവെള്ളവും, കാർഷികമേഖലയിലെ അടിയന്തിര ആവശ്യങ്ങളുമുൾപടേ തിരിച്ചറിഞ്ഞ്, വിദ്യഭ്യാസ, കലാ, കായിക രംഗത്തെ ആവശ്യങ്ങൾ ഉൾകൊള്ളിച്ച് മികച്ച പ്രകടന പത്രിക ലൂസി ദേവസ്യ വോട്ടർമാർക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
വിദ്യഭ്യാസ കാലഘട്ടത്തിൽ തന്നെ സജീവ രാഷ്ട്രീയത്തിലെത്തിയ ബിരുദധാരിയായ ലൂസി ദേവസ്യ ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്ക് കമ്പനിയായ രാജേഷ് ട്രാൻസ്പോർട്ടിലെ ഡപ്യൂട്ടിമാനാജരായി പ്രവർത്തിക്കുകയായിരുന്നു. ആ ദീർഘ വീക്ഷണം തന്നെയാണ് വാർഡിലെ സമഗ്ര പ്രവർത്തനങ്ങൾക്കായുള്ള ബ്ലൂപ്രിന്റ് കണ്ടെത്താൻ ഇവരെ പ്രാപ്തയാക്കിയത്. വിദ്യഭ്യാസവും, മാനേജ്മന്റ് പരിചയവും, രാഷ്ട്രീയ പാരമ്പര്യവും ഒത്തു ചേർന്ന ലൂസി ദേവസ്യ കുന്നംകുളം നഗരസഭയിലെ മികച്ച സ്ഥാനാർത്ഥികളിൽ ഒന്നാകുന്നതും അത് കൊണ്ട് തന്നെയാണ്.
ആർത്താറ്റിന് ലൂസി ദേവസ്യയിലൂടെ ഒരു മികച്ച കൗൺസിലറെ ലഭിക്കുമെന്നും, നഗരത്തിന്റേയും, ആർത്താറ്റിന്റേയും വികസനത്തിന് ലൂസിദേവസ്യ തന്നെനഇക്കുറി കൗൺസിലിലെത്തുമെന്നുമാണ് പ്രദേശവാസികൾ ഉറപ്പിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.