Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താമര തൊട്ട് ഡല്‍ഹി...പരാജയക്കുഴിയില്‍ വീണ് കെജ്രിവാള്‍; ബിജെപി തിരഞ്ഞെടുക്കുക കരുത്തനായ സ്ഥാനാര്‍ത്ഥിയെ; സാധ്യതാ പട്ടികയിലുള്ളവര്‍ ഇവര്‍

08 Feb 2025 13:31 IST

Shafeek cn

Share News :

ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, ആദ്യകാല ട്രെന്‍ഡുകള്‍ പ്രകാരം ബിജെപി ആം ആദ്മി പാര്‍ട്ടിയെക്കാള്‍ മുന്നിലാണ്. 27 വര്‍ഷത്തിനുശേഷം അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്ന സൂചനയാണിത്. ബി ജെ പി കേവല ഭൂരിപക്ഷം മറികടന്നിരിക്കുകയാണ്. നിലവില്‍ 46 സീറ്റുകളിലാണ് പാര്‍ട്ടി മുന്നേറുന്നത്. 70 അംഗ സഭയില്‍ 35 സീറ്റുകളാണ് അധികാരം നേടാന്‍ ആവശ്യം. ഇതിനോടകം തന്നെ ബി ജെ പി ആസ്ഥാനത്ത് ആഘോഷം തുടങ്ങി കഴിഞ്ഞു. ബി ജെ പി വിജയിച്ചാല്‍ ആരാകും മുഖ്യമന്ത്രി എന്ന ചര്‍ച്ചകളും ഇതോടെ സജീവമാകുകയാണ്.


ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ ബിജെപി ആരെയാണ് തിരഞ്ഞെടുക്കുക: സാധ്യതയുള്ള പേരുകള്‍


പര്‍വേശ് വെര്‍മ; ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയും ബി ജെ പിയുടെ കരുത്തനായ നേതാവുമായ പര്‍വേശ് വെര്‍മയുടെ പേരാണ് ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് വെര്‍മയുടെ മകനാണ് പര്‍വേശ്. ജാട്ട് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് പര്‍വേശ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരായ മത്സരിക്കുന്നത്. നിലവില്‍ മണ്ഡലത്തില്‍ പര്‍വേശ് ആണ് ലീഡ് ചെയ്യുന്നത്.


രമേശ് ബിധുരി: മുന്‍ എംപിയും പ്രമുഖ ഗുര്‍ജാര്‍ നേതാവുമായ രമേശ് ബിധുരി, ആം ആദ്മി പാര്‍ട്ടിയുടെ അതിഷി സിങ്ങിനെതിരെയാണ് മത്സരിക്കുന്നത്. തുറന്നുപറയുന്ന സ്വഭാവത്തിന് പേരുകേട്ട അദ്ദേഹം ബിജെപിയുടെ ഡല്‍ഹി രാഷ്ട്രീയത്തിലെ ഒരു പ്രധാന വ്യക്തിയായി തുടരുന്നു. ഒരു വലിയ വിജയം നേടിയാല്‍ അദ്ദേഹത്തിന് സര്‍ക്കാരില്‍ ഒരു പ്രധാന പങ്ക് നേടാന്‍ വഴിയൊരുക്കും.


ബന്‍സുരി സ്വരാജ്: അന്തരിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകള്‍. ന്യൂഡല്‍ഹിയില്‍ നിന്നുള്ള ആദ്യമായി എംപിയായ ബന്‍സുരി സ്വരാജ് - വളരെ പെട്ടെന്ന് തന്നെ ബിജെപിയില്‍ തനിക്കായി ഒരു പേര് ഉണ്ടാക്കി. ഒരിക്കല്‍ അടല്‍ ബിഹാരി വാജ്പേയിയും എല്‍ കെ അദ്വാനിയും കൈവശം വച്ചിരുന്ന ചരിത്രപരമായ സീറ്റില്‍ നിന്ന് മത്സരിച്ച് അവര്‍ രാഷ്ട്രീയ തുടക്കം ലഭിച്ചു.


സ്മൃതി ഇറാനി: ഒരുകാലത്ത് ബിജെപിയില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന സ്മൃതി ഇറാനി, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ്മയോട് ലോക്സഭയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. എന്നിരുന്നാലും, ഡല്‍ഹി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോള്‍, അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


ദുഷ്യന്ത് ഗൗതം: ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും ദളിത് നേതാവുമായ ദുഷ്യന്ത് ഗൗതം, കരോള്‍ ബാഗിലെ സംവരണ മണ്ഡലത്തില്‍ നിന്ന് എഎപിയുടെ വിശേഷ് രവിക്കെതിരെ മത്സരിക്കുന്നു. മുമ്പ് രാജ്യസഭാ എംപിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമാണ്. ബിജെപിയിലെ അദ്ദേഹത്തിന്റെ സീനിയോറിറ്റിയും ദളിത് പ്രാതിനിധ്യവും ആ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകളെ ശക്തിപ്പെടുത്തുന്നു.


അതേസമയം വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ വിവാദങ്ങളില്‍ നിറഞ്ഞ നേതാവ് കൂടിയാണ് പര്‍വേശ് 2020 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ കെജ്രിവാളിനെ ഭീകരവാദിയെന്ന പര്‍വേശ് വിളിച്ചത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. സംഭവത്തില്‍ പര്‍വേശിനെ 24 മണിക്കൂറത്തേക്ക് പ്രചരത്തില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.


ഇതേ വിവാദങ്ങളും വിദ്വേഷ പ്രസംഗങ്ങളും തന്നെയാണ് പര്‍വേശ് ബി ജെ പി നേതൃത്വത്തിന്റെ ഗുഡ് ലിസ്റ്റില്‍ ഇടംപിടിക്കാന്‍ കാരണമായത്. ഡല്‍ഹിയില്‍ ഭരണം ലഭിച്ചാല്‍ അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പര്‍വേശിനെ നേതൃതം പരിഗണിക്കാനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.


പര്‍വേശിനെ കൂടാതെ ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയും ദളിത് നേതാവുമായ ദുഷ്യന്ത് ഗൗതം, മുതിര്‍ന്ന നേതാവായ വിജേന്ദര്‍ ഗുപ്ത, വനിത നേതാക്കളായ രേഖ ഗുപ്ത, ഷിഖ റായ്, സിഖ് നേതാവായ മന്‍ജിന്ദര്‍ സിംഗ് സിര്‍സ, രവീന്ദ്ര സിംഗ് നേഗി, കപില്‍ മിശ്ര എന്നിവരുടെ പേരുകള്‍ക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്നാണ് ഡല്‍ഹി ബി ജെ പി ഘടകം പറയുന്നത്.


Follow us on :

More in Related News