Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 21:28 IST
Share News :
ഗുരുവായൂർ:ചൊവ്വല്ലൂർപടി കെബിഎം മുതൽ ബ്രഹ്മകുളം ശിവക്ഷേത്രനട റോഡ് വരെ സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.ബിജെപി പാവറട്ടി മണ്ഡലം പ്രസിഡൻ്റ് സുജിത്ത് പണ്ടാരിക്കൽ ഉദ്ഘാടനം ചെയ്തു.എംഎൽഎ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചിട്ട് നാലുവർഷം കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്തിയില്ല.ബിജെപി നിരവധി തവണ പരാതികൾ നേരിട്ട് അറിയിച്ചിട്ടും,സമരങ്ങൾ ഏറെ നടത്തിയിട്ടും ഗുരുവായൂർ നഗരസഭ ഭരണാധികാരികളും,എംഎൽഎയും അനങ്ങാപാറ നയം സ്വീകരിക്കുന്നത് തുടർന്നാൽ നഗരസഭ മാർച്ച്,ഉപരോധം പോലുള്ള സമര പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.കീയര കോർണറിൽ നിന്നാരംഭിച്ച പ്രകടനം ചൊവ്വല്ലൂർപടി സെൻ്ററിൽ അവസാനിച്ചു.നേതാക്കളായ ബിജു പട്യാമ്പുള്ളി,സബിഷ് മുണ്ടന്തറ,സുനീഷ് ഓടാട്ട്,അനിൽ,സുനിൽ വിളക്കാട്ടുപാടം,അനിൽബ്രഹ്മക്കുളം,ശശി മന്നിക്കര,പ്രമിത്ത് ബ്രഹ്മകുളം,അനിൽ മന്നിക്കര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.