Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2025 17:18 IST
Share News :
കൊയിലാണ്ടി: മാതൃഭാഷാവകാശത്തിന്
വേണ്ടി നടത്തുന്ന സമരം വർഗ സമരം തന്നെയെന്ന് പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ.കെ.എം. അനിൽ അഭിപ്രായപ്പെട്ടു. മനുഷ്യൻ്റെ ഓർമകളുടെ സംഭരണി മാതൃഭാഷയാണെന്നും മാതൃഭാഷയുടെ നഷ്ടം ഓർമയുടെ തന്നെ നഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള ഐക്യവേദി കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവേശൻ പേരൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഡോ. പി. സുരേഷ് അദ്ധ്യക്ഷനായി. ആർ. ഷിജു മുൻ മുഖ്യമന്ത്രി വി.എസ്അ.ച്ചുതാനന്ദൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.സജീവ് കുമാർ, ടി.ടി. ഗീത എന്നിവർ സംസാരിച്ചു.
മാതൃഭാഷയുടെ രാഷ്ട്രീയം എന്ന വിഷയത്തെക്കുറിച്ച് കെ. കെ. സുെ.ബൈറും, മാതൃഭാഷാ സമരങ്ങൾ എന്ന വിഷയത്തെക്കുറിച്ച് മലയാളഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ. ഹരികുമാറും സംസാരിച്ചു. സി അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഓണിൽ രവീന്ദ്രൻ സ്വാഗതവും അഭിലാഷ് തിരുവോത്ത് നന്ദിയും പറഞ്ഞു.
ഉച്ചയ്ക്കുശേഷം നടന്ന സെഷനിൽ
നയരേഖയെ മുൻനിർത്തി സി.കെ.സതീഷ് കുമാർ സംസാരിച്ചു. കീം സമീകരണത്തിലെ ചതിക്കുഴികൾ എന്ന വിഷയത്തെക്കുറിച്ച് എ. സുഭാഷ് കുമാർ സംസാരിച്ചു. എം. വി. പ്രദീപൻ അധ്യക്ഷത വഹിച്ചു. പി.കെ. സലാം സ്വാഗതവും എം.കെ.സചിത്രൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
Please select your location.