Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2025 05:48 IST
Share News :
കോഴിക്കോട്: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസല്യാരെ പിന്തുണച്ച് മുജാഹിദ് നേതാവ് ഡോ.ഹുസൈൻ മടവൂരും.
കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനലിലും ഉച്ചക്ക് പാളയം മൊയ്തീൻ പള്ളിയിൽ നടന്ന ജുമുആ ഖുത്വുബയിലുമാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്.
പുതുതായി തുടങ്ങിയ വ്യായാമ പദ്ധതിയിൽ അന്യപുരുഷന്മാരോടൊപ്പം ഇടകലർന്ന് പരസ്യമായി മുസ്ലിം സ്ത്രീകൾ പങ്കെടുക്കുന്നത് മതവിരുദ്ധമാണെന്ന കാന്തപുരത്തിൻ്റെ പ്രസ്താവന ശരിയാണോയെന്ന ചോദ്യത്തിനാണ്, അദ്ദേഹം പ്രതികരിച്ചത് ഇസ്‌ലാമിക ദൃഷ്ട്യാ കാന്തപുരം പറഞ്ഞത് ശരിയാണെന്നിരിക്കെ അതിനോട് വിയോജിക്കേണ്ട ആവശ്യമില്ലെന്ന് മടവൂർ വ്യക്തമാക്കി. ആനാവശ്യമായി അന്യ സ്ത്രീ - പുരുഷ ഇടകലരൽ സമൂഹത്തിൽ ആനാരോഗ്യകരമായ പ്രവണതകൾ ഉണ്ടാക്കരുതെന്ന നിർബന്ധബുദ്ധികൊണ്ടാണ് ചില നിയന്ത്രങ്ങൾ ഇസ്ലാം ഏർപ്പെടുത്തിയത്.
ഇതിനർഥം സ്ത്രീകൾ വ്യായാമത്തിൽ ചെയ്യരുതോ മറ്റോ
എന്നുള്ളതല്ല.
വർത്തമാനകാല സമൂഹത്തിലെ പല പ്രശ്നങ്ങളും ഇത് തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബൂബക്കർ മുസല്യാരോട് ചില വിഷയങ്ങളിൽ അഭിപ്രായ വ്യാത്യാസമുണ്ട്.
അതുകൊണ്ട് അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്ന് പറഞ്ഞ് വിമർശിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസമായി തൻ്റെ അടുത്ത് നിരന്തരമായി ഇക്കാര്യത്തിൽ പ്രതികരണം ചോദിച്ചു വരുന്ന മാധ്യമപ്രവർത്തകരോടാണ് ഈ മറുപടി നല്കിയതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അന്യ സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് വ്യായാമം നടത്തുന്നത് അനിസ്ലാമികമാണെന്ന് കാന്തപുരം അബൂബക്കർ മുസല്യാർ വീണ്ടും പ്രസ്താവിച്ചിരുന്നു. ഇത് തീർത്തും തെറ്റായ നിലപാടും പഴയ കാലത്തേക്കുള്ള തിരിച്ചു പോക്കാണെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് പറയുകയും ചെയ്തതിനെതിരെ വീണ്ടും പ്രതികരണവുമായി കാന്തപുരം രംഗത്തെത്തിയതോടെ അത് ഏറെ വിവാദമായിരുന്നു. ശേഷം ഇക്കാര്യത്തിൽ സമസ്ത നേതാവ്
ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ്.കെ. എസ്. എസ് എഫ് നേതാവ്
സത്താർ പന്തലൂർ, ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം എന്നിവരും പ്രതികരണങ്ങളുമായി രംഗത്തെത്തിയത്, ചർച്ചാ വിഷയമായി മാറിയ സാഹചര്യത്തിലാണ് മുസ്ലിം വിഭാഗത്തിലെ മറ്റൊരു സാമുദായിക നേതാവിൻ്റെ കൂടി പ്രസ്താവന വരുന്നതെന്നത് ഈ വിഷയത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യം കൈ വരുന്നുവെന്നതിലേക്കുള്ള സൂചന
കൂടിയാണ്.
Follow us on :
More in Related News
Please select your location.