Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലിക്കുഴി : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

23 Dec 2024 02:34 IST

Nissar

Share News :

നെല്ലിക്കുഴി : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

KPCC വർക്കിംഗ് പ്രസിഡൻ്റും തൃക്കാക്കര MLA യുമായിരുന്ന PT തോമസ് എന്ന ആദർശ രാഷ്ട്രീയത്തിന്റെ ആൾ രൂപമായിരുന്ന PT യുടെ വിയോഗം മൂന്നു വർഷം തികയുകയാണ്, KPCC യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തൊട്ടാകെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ PT അനുസ്മരണം സംഘടിപ്പിച്ചിരിക്കുകയാണ്.

നെല്ലിക്കുഴിയിൽ നടന്ന അനുസ്മരണ യോഗം മുൻ KPCC നിർവ്വാഹക സമിതി അംഗം KP ബാബു ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് അലി പടിഞ്ഞാറേച്ചാലിൽ അദ്ധ്യക്ഷനായ യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ MA കരിം, MV റെജി,VM സത്താർ, ബഷീർ പുല്ലോളി ബ്ലോക്ക് എക്സിക്യൂട്ടിവ് രഹന നൂറുദ്ദീൻ, ഷൗക്കത്ത് പൂതയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജീബ് ഇരമല്ലൂർ എന്നിവർ സംസാരിച്ചു.

INTUC മണ്ഡലം പ്രസിഡൻ്റ് നവാസ് ചെക്കുംതാഴം, സേവാദൾ മണ്ഡലം പ്രസിഡൻ്റ് റഫീഖ് കാവാട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും, വാർഡ്, ബൂത്ത് പ്രസിഡൻ്റുമാരുമായ KP അബ്ബാസ്,KM മീരാൻ, MM അബ്ദുൾ സലാം, KP കുഞ്ഞ്,ഇബ്രാഹിം ഇടയാലി, ഇല്യാസ് മണക്കാട്ട്, നൗഫൽ കാപ്പുചാലി, KP ചന്ദ്രൻ, മാത്യൂസ് തേലക്കാട്ട്, എൽദോസ് പുതീയ്ക്കൻ, മധു കുന്നത്രക്കുടി, കാസിം പാണാട്ടിൽ,MS നിബു, അസീസ് പാറപ്പാട്ട്,സനീബ് കോലോത്തുകുന്നേൽ, കരിം കുന്നുംപ്പുറം, യൂസഫ് ഇടയാലി, MA മക്കാർ,നാസ്സർ ചെക്കുംതാഴം, കുഞ്ഞുമോൻ മുച്ചേത്താൻ,KSSPA നേതാക്കളായ വിജയൻ നായർ, KP അഷറഫ് എന്നിവർ

അനുശോചന യോഗത്തിൽ പങ്കെടുത്തു.

പ്രകൃതിയെയും മനുഷ്യനെയും ഒന്നുപോലെ സ്നേഹിച്ച മനുഷ്യത്വത്തിന്റെ പ്രതീകമായിരുന്ന PT എന്നും ജന മനസ്സുകളിൽ നിറഞ്ഞു നിൽക്കും.

ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്നത് തന്റെ ജീവിതത്തിലൂടെ സഹ പ്രവർത്തകർക്കും പൊതു സമൂഹത്തിനും കാണിച്ചു കൊടുത്ത പ്രിയപ്പെട്ട PT യുടെ ഓർമ്മകൾ എന്നും നമ്മിൽ നിലനിൽക്കും,

നിലപാടുകളിൽ വെള്ളം ചേർക്കാതെ ഒരു ശക്തികൾക്കു മുന്നിലും തന്റെ നിലപാടുകൾ അടിയറ വെക്കാതെ,

ആർക്കും വിലക്കെടുക്കാനാകാതെ മരണം വരെ അനീതികൾക്കെതിരെയും, അഴിമതിക്കെതിരെയും

ഉറച്ച നിലപാട് എടുത്ത നേതാവായിരിന്നു PT തോമസ് എന്ന് ഉദ്ഘാടന പ്രാസംഗികനും സീനിയർ കോൺഗ്രസ് നേതാവുമായ

KP ബാബു പറഞ്ഞു.

Follow us on :

More in Related News