Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പ്രതിഷേധം ശക്തം:ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്ന് സിവി കുര്യാക്കോസ്

16 Oct 2024 08:34 IST

WILSON MECHERY

Share News :

തൃശൂർ:

വ്യക്തിപരമായ വിരോധം തീർക്കുന്നതിന്റെ ഭാഗമായി, കണ്ണൂർ എ.ഡി.എമ്മിനെതിരെ വ്യക്തിഹത്യ നടത്തുകയും, അപമാനിക്കുകയും ചെയ്ത കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി. വി. കുര്യാക്കോസ്ആവശ്യപ്പെട്ടു. കളക്ടർ വിളിച്ചുചേർത്ത യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാതെ ചെന്ന് വ്യക്തിപരമായി അപമാനിച്ചതിന്റെ ഫലമായി കണ്ണൂർ എഡിഎം ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സംഭവത്തിൽകണ്ണൂർ ജില്ലാ കളക്ടറെ സാക്ഷിയാക്കി കേസ് നടപടികളുമായി മുന്നോട്ടുപോകണം. തൃശൂർ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന സദസ്സിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ യുഡിഎഫ് തൃശ്ശൂർ നിയോജകമണ്ഡലം ചെയർമാൻ കെ ഗിരീഷ് കുമാർ വഹിച്ചു.. സായാഹ്ന പ്രതിഷേധ സദസ്സ് യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ രവി ജോസ് താണിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ്,,പ്രഭാഷണം നടത്തി.



Follow us on :

More in Related News