Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് കോൺഗ്രസ്സ് (എസ്) ൽ നിന്നും കൂട്ട രാജി

24 Dec 2025 07:22 IST

NewsDelivery

Share News :

കോഴിക്കോട്- കോൺഗ്രസ് എസ് ജല്ലാ കമ്മിറ്റിയിൽ കൂട്ട രാജി. നേതാക്കളും പ്രവർത്തകരുമടക്കം നാനൂറോളം പേർ പാർട്ടി വിട്ടതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ്സ്.എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സ്വേച്ഛാധി പത്യപരവും, ധിക്കാരപരവുമായ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്സ്. എസ് കോഴി ക്കോട് ജില്ലാകമ്മിറ്റി ഭാരവാഹികൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടുമാർ അടക്കമുള്ളവർ രാജിവെച്ചത്. രൂപീകരണ കാലം മുതൽ തന്നെ കോൺഗ്രസ് എസിൽ പ്രവർത്തിച്ചു വരുന്ന നിരവധി പേർ ഇക്കൂട്ടത്തിലുണ്ട്. കടന്നപ്പള്ളി ഇല്ലാതായാൽ പാർട്ടി തന്നെ ഇല്ലാതാകുന്ന അവസ്ഥയാണിപ്പോൾ. 2023 - 24 വർഷത്തിൽ പുതിയമെമ്പർഷിപ്പ് പ്രകാരം നടന്ന തെരഞ്ഞെ ടുക്കപ്പെട്ട ജില്ലാ പ്രസിഡണ്ട് വി.ഗോപാലൻ മാസ്റ്ററെ സസ്പെന്റ് ചെയ്ത്‌ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ കമ്മിറ്റിയോട് അവഗണന മാത്ര മാണ് സംസ്ഥാന കമ്മിറ്റി കാണിച്ചത്. മുൻ കോൺഗ്രസ് എസ് കോഴിക്കോട് ജില്ലാ പ്രസി ഡണ്ട് സി. സത്യചന്ദ്രന്റെ വ്യാജലെറ്റർ പാഡ് ഉണ്ടാക്കി ബാങ്ക് അക്കൗണ്ട് ആരംഭിച്ച് ലക്ഷ ക്കണക്കിന് രൂപ പിരിച്ച അഴിമതിക്കാർ ഇപ്പോഴും കേസിൽ കുടുങ്ങിക്കിടക്കുന്നു. ഇവർ ഇപ്പോഴും പണപിരിവുമായി മുന്നോട്ടു പോകുന്നതായും നേതാക്കൾ ആരോപിച്ചു. ജില്ലാ പ്രസിഡന്റും സ്റ്റേറ്റ് കമ്മിറ്റി അംഗവുമായ വി ഗോപാലൻ മാസ്റ്റർ, ജനറൽ സെക്രട്ടരി ബാബു പറമ്പത്ത്, സംസ്ഥാന സമിതി അംഗം എംപി അബ്ദുൽ സത്താർ, ജില്ലാ ട്രഷറർ ഗണേഷ് ബാബു പാലാട്ട്, സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ കുഞ്ഞിരാമൻ ഏറാമല, വനിതാ വിഭാഗം വൈസ് പ്രസിഡന്റ് റുക്സാന തുടങ്ങിയവർ രാജിവെച്ചവരിൽ ഉൾപ്പെടും.

വടകര, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റുമാരും സഹഭാരവാഹികളും പർട്ടി പ്രവർത്തകരുമാണ് രാജിവവെച്ചത്.

Follow us on :

More in Related News