Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 10:20 IST
Share News :
തിരൂരങ്ങാടി : കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌ത മന്ത്രിയുടെ കോലം കത്തിക്കലും പന്തം കൊളുത്തി പ്രകടനവും തിരുരങ്ങാടി നിയോജക മണ്ഡലത്തിന്റെ പരിപാടി എടരിക്കോട് അങ്ങാടിയിൽ നടന്നു. നിയോജക മണ്ഡലം പ്രസിഡന്റ് ഇസ്ഹാഖ് വെന്നിയൂരിന്റെ അദ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി അറക്കൽ കൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പികെ അബ്ദുൽ അസീസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സൈദലവി കടവത്ത്, ഹാരിസ് തടത്തിൽ, ജില്ലാപ്രവാസി കോൺഗ്രസ് പ്രസിഡന്റ് കുഞ്ഞു ഹാജി, മജീദ് ഹാജി കല്ലുപറമ്പ് , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെറിയാവ എന്നിവർ പ്രസംഗിച്ചു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ, മറ്റു പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു
Follow us on :
More in Related News
Please select your location.