Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂട്ടിക്കൽ പ്രളയത്തിൻ്റെ മറവിൽ പിരിവെടുത്ത സി.പി.എം നാടിനോട് മാപ്പു പറയണമെന്ന് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്

16 Oct 2024 23:00 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൂട്ടിക്കൽ: കൂട്ടിക്കൽ പ്രളയത്തിൻ്റെ മറവിൽ പിരിവെടുത്ത സി.പി.എം നാടിനോട് മാപ്പു പറയണമെന്ന് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് . കുട്ടിക്കൽ പ്രളയത്തിൻ്റെ മൂന്നാം വാർഷികത്തിൽ ഇളങ്കാട്ടിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം മഹാപ്രളയത്തിന്റെ മൂന്നാം വാർഷികത്തിൽ പ്രളയ പുനരധിവാസ പാക്കേജ് നടപ്പിലാക്കാത്തതിലും, വാഗമൺ റോഡ്, ഞർക്കാട് - കൈപ്പള്ളി റോഡ്, വല്യന്ത പാലം, പുല്ലകയാർ സംരക്ഷണ ഭിത്തി എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഏകദിന ഉപവാസവും പ്രതിഷേധ സായാഹ്ന സദസ്സും സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡൻ്റ് ജിജോ കാരയ്ക്കാട്ടിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽഡി.സി.സി സെക്രട്ടറി, അഡ്വ പി.എ ഷെമീർ മുഖ്യ പ്രഭാഷണം നടത്തി. രാവിലെ 10 ന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.കെ സതീഷ്കുമാർ ഉപവാസ സമരം ഉത്ഘാടനം ചെയ്തു, ജോസ് ഇടമന മുഖ്യപ്രഭാഷണം നടത്തി.അനിയൻ മാത്യു, ടോണി തോമസ്, നൗഷാദ് വെംബ്ലി,കെ.എസ്, രാജു,ഷിനാസ്, ബിനീഷ്, അൽബിൻ ഫിലിപ്പ്, റോബർട്ട് വലയിഞ്ചിയിൽ, അബ്ദു ആലംപാട്ടിൽ, പി.ജി ശിവദാസൻ, കെ.ആർ. രാജി, , വി.എം ജോസഫ്, എം.ഐ. അൻസാരി, ജേക്കബ് ചാക്കോ,കെ.എ നാസ്സർ, സിയാദ് കൂട്ടിയ്ക്കൽ ഹസ്സൻ കൊപ്ളി, ജോർജുകുട്ടി മടിയ്ക്കാങ്കൽ, സി.സി ജോയി, കെ.എം സുഹാസ്, കുസുമം മുരളി, മായാ ജയേഷ്, ബേബി മാത്യു, മുഹമ്മദ് സാദിഖ്, ബി.അരവിന്ദൻ എന്നിവർ സംസാരിച്ചു. ജിജോ കാരയ്ക്കാട്ട്, അബ്ദു ആലംപാട്ടിൽ, കെ.എൻ വിനോദ്, റെജി വാര്യാമറ്റം, ബിന്ദു രവീന്ദ്രൻ,ആൻസി അഗസ്റ്റിൽ,അനുഷിജു,സിന്ധു അനിൽകുമാർ, രാജേഷ് എസ്, കുഞ്ഞുമോൻ മുകളത്ത്, കെ.വി ബാബു, ഷാജി ഞൊണ്ടമാക്കൽ, ഷാജി കരോട്ടുകുന്നേൽ,രവി കോളാശ്ശേരി,പി.ജി ശിവദാസൻ, ജോയി കാരിക്കക്കുന്നേൽ, ജോസ് അരിമറ്റം, അജിത്കുമാർ വിനോദ് ദവൻ,പ്രസന്ന വലിയ പുരയ്ക്കൽ, ശിവകുമാർ പുത്തൻ വീട്ടിൽ, യൂസഫ് ആലസംപാട്ടിൽ, കുഞ്ഞമ്മ ജോർജ്,ഷാന്റി തോമസ്, ബിൻസി റോയി എന്നിവർ ഉപവസിച്ചു. പ്രതിഷേധ പ്രകടനത്തോടെ സമരപരിപാടികൾ പര്യവസ്സാനിച്ചു.

Follow us on :

More in Related News