Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2025 06:40 IST
Share News :
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക സിനിമയെക്കുറിച്ചുള്ള കേന്ദ്ര ഭരണകൂടത്തിന്റെ അജ്ഞതയാണ് ഇത്തരം വിലക്കുകൾക്ക് പിന്നിലെന്ന് അദ്ദേഹം പരിഹസിച്ചു. ഐഎഫ്എഫ്‌കെയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'ബീഫ്' എന്നാൽ അവർക്ക് ഭക്ഷണം മാത്രം ആണെന്നും 'ബീഫ്' (Beef) എന്ന പേരുള്ള സ്പാനിഷ് സിനിമയ്ക്ക് അനുമതി നിഷേധിച്ച നടപടിയെ മുഖ്യമന്ത്രി പ്രത്യേകം പരാമർശിച്ചു. "ബീഫ് എന്ന് കേട്ടാൽ അവർക്ക് ഒരർത്ഥമേയുള്ളൂ. എന്നാൽ ആ സിനിമയ്ക്ക് ഭക്ഷണമായ ബീഫുമായി ഒരു ബന്ധവുമില്ലായിരുന്നു. സ്പാനിഷ് ഹിപ്‌ഹോപ്പ് സംഗീതവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളെക്കുറിച്ചുള്ള സിനിമയായിരുന്നു അത്. ബീഫ് എന്ന വാക്കിന് കലഹം അല്ലെങ്കിൽ പോരാട്ടം എന്നാണ് അവിടെ അർത്ഥം. അത് തിരിച്ചറിയാതെ വാളെടുക്കുന്നത് എത്ര പരിഹാസ്യമാണ്," മുഖ്യമന്ത്രി പറഞ്ഞു.
ഐഎഫ്എഫ്‌കെയെ ഞെരുക്കിക്കൊല്ലാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. 19 സിനിമകൾക്ക് അനുമതി നിഷേധിച്ചതിൽ 13 എണ്ണം സംസ്ഥാന സർക്കാരിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് പിന്നീട് പ്രദർശിപ്പിക്കാനായത്. ലോക ക്ലാസിക് ചിത്രമായ 'ബാറ്റിൽ ഷിപ്പ് പോട്ടെംകിന്' പോലും അനുമതി നിഷേധിച്ച സാഹചര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുർക്കിഷ് സംവിധായകൻ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്ക് വിസ നിഷേധിച്ചതിലൂടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ കേന്ദ്രം കടന്നുകയറുകയാണ്. പലസ്തീൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾക്കും കേന്ദ്ര നയങ്ങളെ വിമർശിക്കുന്ന ചിത്രങ്ങൾക്കുമാണ് പ്രധാനമായും തടസ്സം നേരിട്ടത്.
30 വർഷം പിന്നിടുന്ന ഐഎഫ്എഫ്‌കെ ഫാസിസ്റ്റ് നടപടികളെ ചെറുത്തുകൊണ്ട് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും, വർഗീയതയ്ക്കും സങ്കുചിത ചിന്തകൾക്കും വിട്ടുകൊടുക്കാനുള്ളതല്ല കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Thiruvananthapuram: Chief Minister Pinarayi Vijayan has sharply criticised the Union government’s decision to impose a ban on the Spanish film ‘Beef’, mocking the move as narrow-minded and culturally insensitive. Taking a swipe at the Centre, the Chief Minister remarked that “for them, beef has only one meaning,” implying an ideological bias behind the decision.
Follow us on :
Tags:
More in Related News
Please select your location.