Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേലൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം

21 Aug 2024 15:55 IST

WILSON MECHERY

Share News :

മേലൂർ:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മേലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ , മേലൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. മാലിന്യ സംസ്ക്കരണത്തിന്റെ മറവിൽ LDF ഭരണ സമിതി നടത്തുന്ന അഴിമതിക്കെതിരെയും, അംഗനവാടി ജീവനക്കാരുടെ നിയമനത്തിൽ LDF ഭരണ സമിതി നടത്തിയ പിൻവാതിൽ നിയമ നത്തിനെതിരെയും ശക്തമായ പ്രതിഷേധ സമരം നടത്തി. കെടുകാര്യസ്ഥതയും ധൂർത്തും മാത്രമാണ് മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് തലം വരെ നടക്കുന്നതെന്നും പ്ലാസ്റ്റിക് ശേഖരണത്തിന്റെ മറവിൽ വലിയ അഴിമതിയാണ് പഞ്ചായത്തിൽ നടക്കുന്നതെന്നും യാതൊരു മുൻകരുതലും ഇല്ലാതെ ഡെങ്കു , കോളറയടക്കമുള്ള മാരക രോഗങ്ങൾ പടർത്തുന്ന രീതിയിയാണ് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ സെന്ററുകളും MCF ഉം പ്രവർത്തിക്കുന്നതെന്നും രണ്ടാം പിണറായി സർക്കാർ സമസ്ത മേഘലകളിലും പരാജയമാണെന്നും പെൻഷൻ വാങ്ങുന്നവരെയും പാവപെട്ടവരെയും പറഞ്ഞ് പറ്റിക്കുന്ന ഒരു ഗിമ്മിക്ക് സർക്കാരായി പിണറായി സർക്കാർ മാറിയെന്നും പഞ്ചായത്ത് തലത്തിൽ വെയ്ക്കുന്ന ഫണ്ടുകളൊക്കെ തന്നെ വിനിയോഗിക്കാതെ തിരികെ സർക്കാരിലേക്കെത്തിക്കുന്ന അഡ്ജസ്റ്റ്മെന്റ് പേപ്പർ വർക്ക് മാത്രമാണ് LDF ഭരണമുന്നണി നടത്തുന്നതെന്നുംപ്രതിഷേധ സമരം ഉൽഘാടനം ചെയ്തു കൊണ്ട് KPCC സെക്രട്ടറി എ പ്രസാദ് പറഞ്ഞു. മേലൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രി. രാജേഷ് മേനോത്ത് സമരത്തിന് നേതൃത്വം നൽകി. പരിയാരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രി. MT ഡേവിസ് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ പദ്ധതിയിലുമുള്ള കെടുകാര്യസ്ഥതയും, LDF ഭരണ സമിതി എല്ലാ മേഖലയിലും പരാജയപെട്ടതിന്റെ കാരണങ്ങളും അക്കമിട്ട് സംസ്സാരിച്ചു. പഞ്ചായത്തിന് മുൻപിൽ കിടക്കുന്ന, ഗവൺമെന്റ് നിരോധിച്ച തെർമോകോൾ, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കൾ പോലും നീക്കം ചെയ്ത് ശുചിത്വം പാലിക്കാൻ തയ്യാറാവാതെ ജനങ്ങളെ ഞെക്കി പിഴിഞ്ഞ് ഏത് വിധേനെയും പണം കിട്ടണം എന്ന ലക്ഷ്യമാണ് LDF ഭരണ മുന്നണിക്കുള്ളതെന്നുo ഒരുമ റെസിഡന്റ്സ് പോലുള്ള ജനവാസ മേഖലകളിൽ പ്ലാസ്റ്റാക് വൻതോതിൽ ശേഖരിച്ച് വെച്ച് ജനങ്ങളെ ദ്രോഹിച്ചതിനെ കുറിച്ചും ഡെങ്കു കോളറ മുതലായ പകർച്ച വ്യാധികൾ പടർത്തുന്ന രീതിയിലാണ് MCF പ്രവർത്തിച്ചിരുന്നതെന്നും മുൻ മന്ധലം പ്രസിഡന്റ് ശ്രി. NC തോമസ് പറഞ്ഞു...KPCC ഭാരവാഹി ശ്രി. PK ഭാസി , ബ്ലോക്ക് മെമ്പർ വനജ ദിവാകരൻ ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ശ്രി. Pk ആന്റണി ഷാജൻ മാടവന , ജോസഫ് പൈനാടത്ത്, PV പാപ്പച്ചൻ വാർഡ് മെമ്പർമാരായ ശ്രി. PA സാബു , ജാൻസി പൗലോസ്, റിൻസി രാജേഷ്, ഷീജാ പോളി എന്നിവർ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്ത് സംസ്സാരിച്ചു. മണ്ഡലം , ബൂത്ത് ഭാരവാഹികളായ പോൾ നെറ്റിക്കാടൻ, ഉദയൻ , ശ്രീദേവി കയമ്പത്ത്, കൃഷ്ണൻ പോക്കാടൻ, ബിനോയ്, റാഫേൽ , ലിൻസൻ ആന്റണി, വാവച്ചൻ തെക്കൻ , മാർട്ടിൻ മേച്ചേരി, പോളി നാഴിയംപാറ, തോമസ് മകരപ്പിള്ളി ജോജു തോമസ്, കൊച്ചുമോൾ , രാധാകൃഷ്ണൻ ആന്റു ഉതുപ്പ് എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

Follow us on :

More in Related News