Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ ദുർഭരണത്തിനെതിരെ കോൺഗ്രസ് സമര പ്രഖ്യാപന പദയാത്ര സംഘടിപ്പിച്ചു

20 Jan 2025 22:25 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ദുർഭരണത്തിനെതിരെ സമര പ്രഖ്യാപന പദയാത്ര സംഘടിപ്പിച്ചു.മണത്തല ബേബിറോഡിൽ നിന്നും തുടങ്ങിയ പദയാത്ര ബ്ലാങ്ങാട് ബീച്ചിൽ സമാപിച്ചു.ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ പദയാത്ര ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ജാഥ ക്യാപ്റ്റൻ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകന് പതാക കൈമാറി.വൈകീട്ട് 6 മണിക്ക് പദയാത്രയുടെ സമാപന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.സോയ ജോസഫ് ഉദ്ഘാടനം ചെയ്തു.മണത്തല മേഖല കമ്മിറ്റി സെക്രട്ടറി സി.പി.കൃഷ്ണൻ മാസ്റ്റർ,ഖജാൻജി ഷൗകത്ത് അലി,രക്ഷാധികാരി ഇസഹാഹ് മണത്തല,അഷറഫ് ബ്ലാങ്ങാട്,ജമാൽ കുന്നത്ത് എന്നിവർ നേതൃത്വം നൽകി.നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ,ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എച്ച്.ഷാഹുൽ ഹമീദ്,എം.എസ്.ശിവദാസ്,എച്ച്.എം.നൗഫൽ,അനിത ശിവൻ,പി.കെ.കബീർ,അബ്ദുൽ സലാം,കരിക്കയിൽ ഷക്കീർ,അനീഷ് പാലയൂർ,പി.ടി.ഷൗകത്ത് അലി,നാസിം നാലകത്ത്,ഷൈല നാസർ,റുക്കിയ ഷൗക്കത്ത്,രാജൻ പനക്കൽ,എ.ആർ.മിഥുൻ,ഷാഹിജ മുസ്തഫ,ശിഹാബ് മണത്തല,സനൂബ് ശേഖരൻ,സുബൈർ പാലക്കൽ,എ.എച്ച്.റൗഫ്,റിയാസ് ആലുങ്കൽ,ബൈജു തെക്കൻ,സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.




Follow us on :

More in Related News