Tue Apr 1, 2025 5:06 AM 1ST

Location  

Sign In

സി.പി.ഐ.എം മൂന്നിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

13 Feb 2025 21:26 IST

Jithu Vijay

Share News :

തിരൂരങ്ങാടി : സിപിഐഎം മൂന്നിയൂർ വെളിമുക്ക് ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മൂന്നിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി, ജലനിധിക്കായി വെട്ടിപ്പൊളിച്ച് റോഡുകൾ ഗതാഗത യോഗ്യമാക്കുക, പഞ്ചായത്ത് ഓഫീസ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് സ്വന്തമായി ഓഫീസ് നിർമ്മിക്കുക, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച എസ് സി തൊഴിൽ പരിശീലന കേന്ദ്രവും ബഡ്സ് സ്കൂളും ഉടൻ പ്രാവർത്തികമാക്കുക.സൗജന്യ ജൽ ജീവൻ പദ്ധതി നടപ്പിലാക്കുക,  എന്നീ കാലികപ്രസക്തമായ പത്തോളം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.


മാർച്ച് സിപിഐ എം മലപ്പുറം ജില്ലാ കമ്മറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. മത്തായി യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. വിശ്വനാഥൻ പി.വി. അബ്ദുൽവാഹിദ്, കല്ലൻ ഹുസൈൻമാസ്റ്റർ, എന്നിവർ സംസാരിച്ചു. ടി.പി. നന്ദനൻ സ്വാഗതവും, കെ.കെ. സാജിദ നന്ദിയും പറഞ്ഞു.

Follow us on :

More in Related News