Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2025 12:09 IST
Share News :
ന്യൂഡൽഹി: വോട്ടർ പട്ടിക കൃത്രിമങ്ങളും അസമിലെ കൂട്ട പുറത്താക്കലുകളും എതിർത്തുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി സംഘടിപ്പിച്ച ലോക്തന്ത്ര സംരക്ഷണ മാർച്ച് തലസ്ഥാനത്തെ ജനതർ മന്തറിൽ ശക്തമായ പ്രതിഷേധ തരംഗമാക്കി. നൂറുകണക്കിന് പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് പ്രക്ഷോഭം ശ്രദ്ധേയമായി.
മാർച്ച് ഉദ്‌ഘാടനം മുസ്ലിം ലീഗ് ദേശീയ സംഘാടക സെക്രട്ടറിയും പാർലമെന്റ് അംഗവുമായ ഇ.ടി. മുഹമ്മദ് ബഷീർ നിർവഹിച്ചു. വിവാദമായ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ രജിസ്റ്റർ (SIR) മോഡൽ രാജ്യവ്യാപകമായി നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കത്തിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് സർഫറാസ് അഹമ്മദ് അധ്യക്ഷനായിരുന്നു. സ്വാഗതം ജനറൽ സെക്രട്ടറി ടി.പി. അശ്‌റഫ് അലി നിർവഹിച്ചു. ഓർഗനെ സിംഗ് സെക്രട്ടറി അഡ്വ. ശിബു മീരാൻ അവതാരിക പ്രസംഗം നടത്തി. ദേശീയ സെക്രട്ടറി സി.കെ. ഷാകിർ നന്ദി രേഖപ്പെടുത്തി.
പ്രക്ഷോഭത്തിന് മുഖ്യ പ്രഭാഷണം നിർവഹിച്ച കോൺഗ്രസ് രാജ്യസഭാംഗം ഇംറാൻ പ്രതാപ്‌ഗഡി, വോട്ട് കവർച്ചയ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് യൂത്ത് ലീഗ് നൽകുന്ന പിന്തുണ ഐക്യത്തിന്റെ പ്രചോദനകരമായ ഉദാഹരണമാണെന്ന് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അഡ്വ. ഹാരിസ് ബീരാൻ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ യുവജന നേതാക്കളും പ്രസംഗിച്ചു.
ലീഗ് ദേശീയ സെക്രട്ടറിമാരായ ആസിഫ് അൻസാരി, എം.പി. മുഹമ്മദ് കോയ, മീരറ്റ് കോർപ്പറേഷൻ കൗൺസിലർ റിസ്വാൻ അൻസാരി, യൂത്ത് ലീഗ് നേതാക്കളായ സജ്ജാദ് ഹുസൈൻ അക്തർ, പി.പി. അൻവർ സാദത്ത്, ആഷിക്ക് ചെലവൂർ, അസ്ഹറുദ്ധീൻ ചൗധരി, സാജിദ് നടുവണ്ണൂർ, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, ട്രഷറർ അതീബ് ഖാൻ എന്നിവർ പങ്കെടുത്തു.
ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ പ്രക്ഷോഭ സ്ഥലത്തെത്തി. പരിപാടിക്ക് ഉത്തർപ്രദേശ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് മതീൻ ഖാൻ, ഡൽഹി സംസ്ഥാന പ്രസിഡൻറ് മൗലാന നിസാർ അഹമ്മദ്, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. മാർസൂഖ് ബാഫഖി, സയ്യിദ് സിദ്ദീഖ് തങ്ങൾ, എം.പി. അബ്ദുൽ അസീസ്, KMCC ഡൽഹി സെക്രട്ടറി പി.പി. ഹലീം എന്നിവരും നേതൃത്വം നൽകി.
രാജ്യവ്യാപകമായി വോട്ടർ പട്ടിക കൃത്രിമത്തിനെതിരെ തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.
Follow us on :
More in Related News
Please select your location.