Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി നഗരസഭ പൊതുഫണ്ട്‌ യു ഡി എഫ് നേതാക്കളുടെ കൈകളിൽ എത്തിയതായി ഗുരുതര ആരോപണം

15 May 2024 08:38 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : നഗരസഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള പൊതുഫണ്ട്‌ യു ഡി എഫ് നേതാക്കളിൽ എത്തിയതായി ആരോപണം. മഴക്കാലശുചീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ഇടതു കൗൺസിലർമാർ ഇത്തരം ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ വർഷം നഗരസഭയുടെ കൂടി പങ്കാളിത്തത്തിൽ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. എന്നാൽ ടിക്കറ്റിന്റെ ഒരു ശതമാനം പോലും നഗരസഭയ്ക്ക് കിട്ടിയിരുന്നില്ല. ഇതിനെതിരെ ഒരു വിഭാഗം കൗൺസിലർമാർ ചേർന്ന് ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ എക്സിബിഷൻ നിർത്തി വെക്കേണ്ട സാഹചര്യവും ഉണ്ടായി. നിർത്തി വെക്കുന്നതിനു മുൻപ് നഗരസഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു ലക്ഷം രൂപ പൊതു ഫണ്ടിലേക്ക് നൽകാമെന്ന ഉറപ്പ് സഹ സംഘാടകർ അറിയിച്ചിരുന്നു.. ആ പണം ഈ അടുത്ത കാലത്ത് പൊതു ഫണ്ടിലേക്ക് കൈമാറുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസത്തെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ പൊതു ഫണ്ടിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ആ പണം യു ഡി എഫ് നേതാക്കളുടെ കൈകളിൽ എത്തിയതായാണ് അറിയാൻ കഴിഞ്ഞത്. പൊതുഫണ്ട്‌ ദുർവിനിയോഗത്തിലൂടെ യു ഡി എഫ് ഭരിക്കുന്ന നഗരസഭ വലിയ അഴിമതിയാണ് നടത്തിയതെന്നും ഇതിനെതിരെ തുടർ ദിവസങ്ങളിൽ ഇടതുപക്ഷം ശക്തമായി രംഗത്തിറങ്ങുമെന്നും നേതാക്കൾ അറിയിച്ചു

Follow us on :

More in Related News