Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടതുപക്ഷ സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ നോക്കുത്തിയാക്കുകയാണെന്ന്..

10 Jul 2024 21:53 IST

MUKUNDAN

Share News :

ചാവക്കാട്:ഇടതുപക്ഷ സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ നോക്കുത്തിയാക്കുകയാണെന്ന്  മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.വി.ഉമ്മർകുഞ്ഞി.2024-25 വാർഷിക പദ്ധതി റിവിഷൻ സംബന്ധിച്ച് ഉത്തരവ് വന്നതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കേണ്ടിയിരുന്ന 2928 കോടി രൂപയുടെ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ നഷ്ട്ടപെടുത്തിയിരിക്കുന്നു.പാർലമെന്റ് തിരഞ്ഞെടുപ്പ് വരുന്നതിന് മുമ്പേ ഗ്രാമ സഭകൾ,വികസന സെമിനാറുകൾ തുടങ്ങിയ പദ്ധതികൾക്ക് തുടക്കം കുറിച്ചതാണ്.പക്ഷെ ഇലക്ഷൻ കഴിഞ്ഞിട്ടും നിർവഹണ പ്രവർത്തികൾ തുടങ്ങാൻ കഴിയാതെ തദ്ദേശ ഭരണം വഴി മുട്ടി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ലോക്കൽ ഗവണ്മെന്റ് മെംബേഴ്സ് ലീഗ് ചാവക്കാട് നടത്തിയ ഒപ്പു മതിൽ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് 2023-24 വർഷത്തിൽ തദ്ദേശ സ്ഥാപങ്ങൾക്ക് ഫണ്ട്‌ നൽകുന്നതിൽ ധന വകുപ്പ് നിയന്ത്രണം കൊണ്ട് വന്നത്.എന്നാൽ മുഖ്യമന്ത്രിയും,മറ്റു മന്ത്രിമാരും കൂടി സാമ്പത്തിക പ്രതിസന്ധി നിൽക്കുമ്പോഴും അമിത ദൂർത്താണ് നടത്തികൊണ്ടിരിക്കുന്നത്.ഇത് മൂലം സാധാരണ ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും കിട്ടുന്നില്ലെന്ന് ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ പറഞ്ഞു.പ്രസ്തുത പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സത്താർ.ലോക്കൽ ഗവണ്മെന്റ് മെംബേഴ്സ് ലീഗ് ജില്ലാ ട്രഷറർ ഫൈസൽ അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ ലെത്തീഫ് പാലയൂർ,മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എം.അനസ്,എം.എസ്.എഫ്.മണ്ഡലം ട്രഷറർ സബാഹ് താഴത്ത്,ബ്ലോക്ക്‌ മെമ്പർ സി.വി.സുബ്രമണ്യൻ,നഗരസഭ കൗൺസിലർ പേള ഷാഹിദ,കുഞ്ഞീൻ ഹാജി,ഫസൽ കരീം,ഹനീഫ് ചാവക്കാട്,ഹാഷിം മാലിക്,മജീദ് ചാവക്കാട്,അബ്‌ദുൽ കാദർ,വി.അലി,പേള ബഷീർ,പി.വി.ഷരീഫ്,പി.യു.ജുനാദ് എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News