Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 14:33 IST
Share News :
തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഐഎം. സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഗുരുതരമാണെന്നും നിയമപരമായ സാധ്യതകള്‍ ആരായണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നുവന്നതായും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അതേസമയം കൊടകര കുഴല്‍പ്പണക്കേസ് എകെജി സെന്ററില്‍ നിന്നുള്ള തിരക്കഥയെന്നും തെളിവുണ്ടെങ്കില്‍ പോലീസ് ഇഡിയ്ക്ക് കൈമാറട്ടെയെന്നും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ പറഞ്ഞു. തിരക്കഥയുെട അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്ന് വി. മുരളീധരന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കഥയാണെന്നും കൊടുകരയല്ല സ്വര്‍ണ്ണക്കടത്തിനെപ്പറ്റിയാണ് ചോദിക്കേണ്ടതെന്നുമായിരുന്നു നടനും രാഷ്ട്രീയക്കാരനുമായ സുരേഷ്‌ഗോപിയുടെ പ്രതികരണം.
കൊടകര കുഴല്‍പ്പണക്കേസ് സിപിഎം-ബിജെപി ബാന്ധവം വ്യക്തമാക്കുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മഞ്ചേശ്വരം കോഴക്കേസിലും ഒത്തുകളി നടന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേസില്‍ സര്‍ക്കാര്‍ തീരുമാനവും ഉടന്‍ ഉണ്ടായേക്കും.
Follow us on :
Tags:
Please select your location.