Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫ്,ബിജെപി,ജമാഅത്തെ ഇസ്ലാമി സഖ്യം തിരഞ്ഞെടുപ്പിൽ വ്യാപകമാണെന്ന്...

02 Dec 2025 18:59 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ,പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ്,ബിജെപി,ജമാഅത്തെ ഇസ്ലാമി സഖ്യം ഗുരുവായൂർ മണ്ഡലത്തിൽ വ്യാപകമാണെന്ന് സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.യുഡിഎഫിന്റെ വര്‍ഗ്ഗീയ ബാന്ധവത്തില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് കോണ്‍ഗ്രസ്സില്‍ നിന്നും,മുസ്ലീം ലീഗില്‍ നിന്നും രാജിവെച്ച് മതനിരപേക്ഷ പ്രസ്ഥാനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരുന്ന പ്രവണതായാണ് മണ്ഡലത്തിലാകെ ഉണ്ടായികൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.മണ്ഡലത്തിലെ ഗുരുവായൂരും ചാവക്കാടും അടക്കമുള്ള രണ്ടുനഗരസഭയിലും,പുന്നയൂര്‍ക്കുളം,പുന്നയൂര്‍,ഒരുമനയൂര്‍, പഞ്ചായത്തുകളും ഇടതുപക്ഷം ജനകീയ പിന്തുണയോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ട് പോകുകയാണ്.വടക്കേക്കാട്,കടപ്പുറം പഞ്ചായത്തുകള്‍ മാത്രമാണ് നേരിയ വ്യത്യാസത്തില്‍ ഭരണം നടത്തുന്നത്.ഇത് യുഡിഎഫ് സംവിധാനത്തെയാകെ വിറളിപിടിപ്പിച്ച സാഹചര്യത്തിലാണ് അവിശുദ്ധ സംഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനകുമോ പരീക്ഷണം നടത്തുന്നത്.ചാവക്കാട് നഗരസഭയില്‍ കോണ്‍ഗ്രസിന്റെ ബിജെപി ജമാഅത്തെ ഇസ്ലാമി അവിശുദ്ധ സഖ്യത്തിനെതിരെ കോണ്‍ഗ്രസ്‌ ഗുരുവായൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി.പി.പീറ്റര്‍ രാജിവച്ചു.ഇദ്ദേഹം വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരിക്കെയാണ് ചാവക്കാട് നഗരസഭയില്‍ ഒരേസമയം ബിജെപിയുമായും ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും യുഡിഎഫ് നീക്ക് പോക്കുണ്ടെന്ന് വ്യാക്തമായി മനസ്സിലാക്കി രാജിവെക്കുന്ന അവസ്ഥയിലേക്കെത്തിയത്.പുന്നയൂര്‍ പഞ്ചായത്തില്‍ നിരവധി തവണ വിജയിച്ച വാർഡിൽ ബിജെപിക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ്സിനെ സഹായിക്കുകയാണ്.വര്‍ഷങ്ങളായി കോണ്‍ഗ്രസ്സും ബിജെപിയും മാറി മാറി വിജയിച്ച വാര്‍ഡായിട്ടും കഴിഞ്ഞ തവണ ഇവിടെ ഇടതുപക്ഷം വിജയിച്ച സാഹചര്യത്തിലാണ് വാര്‍ഡ് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുന്നതിന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബിജെപി തയ്യാറായാത്.ബിജെപിയുടെ സംസ്ഥാന നേതാവടക്കം നിരവധി ജില്ലാ,മണ്ഡലം,നേതാക്കള്‍ താമസ്സിക്കുന്ന വാര്‍ഡാണിതെന്നിരിക്കെ എന്തുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്ന് ബിജെപിയും കോണ്‍ഗ്രസ്സും മുസ്ലീം ലീഗും മറുപടി പറയേണ്ടതാണ്.ചാവക്കാട് നഗരസഭ പത്താം വാർഡിൽ ജമാഅത്ത് ഇസ്ലാമി നേതാവ് യുഡിഎഫിന്റെയും വെൽഫെയർ പാർട്ടിയുടെയും സംയുക്ത സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്.ചാവക്കാട് നഗരസഭയിലെ പത്താം വാർഡ് ഓവുങ്ങൽ വാർഡിലാണ് ജമാഅത്ത് ഇസ്ലാമിയുടെ നേതാവിനെ സ്വതന്ത്രനായി നിർത്തി യുഡിഎഫ് മത്സരിപ്പിക്കുന്നത്.പുന്നയൂർ പഞ്ചായത്തിലെ പത്താം വാർഡ് എടക്കഴിയൂർ ഈസ്റ്റ് വാർഡിലും ജമാഅത്തെ ഇസ്ലാമി നേതാവ് തന്നെയാണ് യുഡിഎഫിന്റെയും വെൽഫെയർ പാർട്ടിയുടെയും സ്ഥാനാർത്ഥി.വെൽഫെയർ പാർട്ടിയുടെ വനിതാ വിങ്ങിന്റെ ജില്ലാ നേതാവ് സ്വതന്ത്ര ചിഹ്നത്തിലാണ് ഇവിടെ മത്സരിക്കുന്നത്.ഒരുമനയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് ഒറ്റതെങ്ങ് വാർഡിലും യുഡിഎഫ് വെൽഫെയർ പാർട്ടി സംയുക്ത സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്.ബിജെപിയുടെയും വെൽഫെയർ പാർട്ടിയുടെയും പിന്തുണ ഉറപ്പാക്കുന്നതിനാണ് 'ചാവക്കാട് നഗരസഭ ഏഴാം വാർഡിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ഔദ്യോഗിക സ്ഥാനാർത്ഥിയായി നാമ നിർദ്ദേശ പത്രിക സമർപ്പിച്ച സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതും ദുരൂഹമാണ്.നഗരസഭയിലെ 9 മുതുവട്ടൂര്‍,20 മണത്തല,23 ബ്ലാങ്ങാട് ബീച്ച്,28 പുത്തന്‍കടപ്പുറം സൗത്ത്,29 കോട്ടപ്പുറം,32പുത്തന്‍കടപ്പുറം,33 പുത്തന്‍കടപ്പുറം സെന്റര്‍ എന്നീ വാർഡുകളിലും ബിജെപി മത്സരിക്കാതെ കോണ്‍ഗ്രസ്സിനെ സാഹായിക്കുന്നതിന് തീരുമാനിച്ച് പ്രവര്‍ത്തിക്കുയാണ്.ഗുരുവായൂര്‍ നഗരസഭയില്‍ കോലീബി സഖ്യം പരസ്യമായതോടെ മുസ്ലീം ലീഗ് വാര്‍ഡ് പ്രസിഡന്റടക്കം പ്രദേശിക നേതാക്കള്‍ രാജിവച്ചു. തൈക്കാട് വാര്‍ഡ് പ്രസിഡന്റ് ആര്‍ എച്ച് യുസഫലിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും കുടുംബങ്ങളുമാണ്‌ സഖ്യത്തിൽ പ്രതിഷേധിച്ച്‌ ലീഗിൽനിന്നും രാജിവച്ചത്. ഗുരുവായൂര്‍ നഗരസഭയിലെ 14ാം  വാര്‍ഡ് തൈക്കാട് വാര്‍ഡില്‍ ബിജെപി സ്ഥാനാർഥിയെ മുസ്ലിം ലീഗ് പിന്തുണക്കുകയും ബിജെപി സ്ഥാനാർഥികളെ നിർത്താത്തിടങ്ങളിൽ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ബിജെപിക്കാർ വോട്ട് ചെയ്യാനുമാണ് യുഡിഎഫ് നേതൃത്വം ബിജെപിയുമായി ധാരണയായിട്ടുള്ളതെന്ന്‌ ആരോപിച്ചാണ് പ്രാദേശിക നേതാക്കള്‍ രാജിവെച്ചത്.ഇടതുപക്ഷം ജയിക്കുന്ന ഗുരുവായൂര്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ യുഡിഎഫിനെ സഹായിച്ച് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന പരീക്ഷണമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ്,മുസ്ലീം ലീഗ്,ബി ജെ പി,വെല്‍ഫയര്‍ പാര്‍ട്ടികളുടെ സംയുക്തകൂട്ടായമിയിലൂടെ ശ്രമിക്കുന്നത്.വ്യാക്തമായ സ്വാധീനം ബിജെപിക്ക് അവകാശപ്പെടാനാകുന്ന ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷനില്‍ ബിജെപി സ്ഥാനാർഥിയെ നിര്‍ത്താതെ മുസ്ലീം ലീഗിനെ സഹായിക്കുകയാണ് ബിജെപി.കടപ്പുറം പഞ്ചായത്തില്‍ ലീഗിന്റെ സ്വാധീനം കുറഞ്ഞ് വരുന്നതും ഒരുമനയൂര്‍ പഞ്ചായത്ത് ഇടതുപക്ഷം ഭരിക്കുന്നതും,പാവറട്ടിയില്‍ ഇടതുപക്ഷമുന്നേറ്റം പ്രകടമായതിനാലും ഇടതുപക്ഷത്തിന് വലിയ സ്വീധിനമുള്ള വെങ്കിടങ്ങ് പഞ്ചായത്ത് പാടൂര്‍ മേഖലയിലെ ആറും എളവള്ളി പഞ്ചായത്ത് ചിറ്റാട്ടുകര മേഖലയിലെ അഞ്ചും മുല്ലശേരി പഞ്ചായത്ത്ത്തിലെ മൂന്നും വാര്‍ഡുകളും വരുന്ന മേഖലയും കടപ്പുറം ഡിവിഷനിലാണെന്നതിനാലാണ് ലീഗിനെ വിജയിപ്പിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ മാറിനില്‍ക്കുന്നത്.വര്‍ഗ്ഗീയ തീവ്ര സംഘടനയായ എസ് ഡി പിഐക്ക് സ്ഥാനാര്‍ത്ഥിയെ സമ്മാനിക്കാനും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും യുഡിഎഫിനും മടിയുണ്ടായില്ല എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്ദലാംകുന്ന് ഡിവിഷനിലെ എസ് ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് പൊന്നാനി വെളിയങ്കോട് എംടിഎം കോളേജിലെ മാഗസിന്‍ എഡിറ്ററും ഇപ്പോഴും കെഎസ്‌യു നേതാവുമാണ്.ഇത്തരത്തില്‍ അവിശുദ്ധ കൂട്ടുകെട്ടിലൂടെ വല്ലവിധത്തിലും തങ്ങളുടെ പരാജയത്തെ മറികടക്കാന്‍ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും പരിശ്രമിക്കുമ്പോള്‍ മതനിരപേക്ഷതക്കും നാടിന്റെ വികസനത്തിനും ഭീഷണിയാകുന്നതാണെന്നും ഇത് തിരിച്ചറിഞ്ഞ് ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരണമെന്ന് ടി.ടി.ശിവദാസൻ അഭ്യർത്ഥിച്ചു.വാർത്താസമ്മേളനത്തിൽ എൻ.കെ.അക്ബർ എംഎൽഎ,സൈതാലികുട്ടി,ഗഫൂർ,ചക്കര കാദർ,എം.ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.  






Follow us on :

More in Related News