Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 21:58 IST
Share News :
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗവർണർ സർക്കാർ പോര്. ദേശവിരുദ്ധ പരാമർശം സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത മുഖ്യമന്ത്രി നി എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്വർണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വന്ന ദേശവിരുദ്ധ പരാമർശം, ഫോൺ ചോർത്തൽ സംബന്ധിച്ച പി.വി അൻവർ എംഎൽഎയുടെ ആരോപണം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും സർക്കാർ നൽകാതിരുന്നതോടെയാണ് ഗവർണറെ ചൊടുപ്പിച്ചത്. സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ട്. നിഷേധിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും ‘ഹിന്ദു’, ‘ഇന്ത്യൻ എക്സ്പ്രസ്’ പത്ര വാർത്തകൾ ഉയർത്തിക്കാട്ടി ഗവർണർ പറഞ്ഞു
Follow us on :
Tags:
Please select your location.