Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെക്കത്ത് കൃഷ്ണൻ രക്തസാക്ഷി ദിനാചരണം..

03 Sep 2025 20:32 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:തെക്കത്ത് കൃഷ്ണൻ രക്തസാക്ഷി ദിനാചരണം സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ആചരിച്ചു.രാവിലെ ചെറായി തെക്കത്ത് കൃഷ്ണന്റെ വീടിന് പരിസരത്തെ ബലികുടീരത്തിലും കുത്തേറ്റ് വീണ പഴയ പോസ്റ്റോഫീസ് പരിസരത്തും പ്രഭാതഭേരിയും പുഷ്പാർച്ചനയും നടന്നു.രാവിലെ ചെറായി തെക്കത്ത് കൃഷ്ണന്റെ വീടിന് പരിസരത്തെ ബലികുടീരത്തില്‍ നടന്ന അനുസ്മരണയോഗം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.വി.താജുദ്ദീന്‍ അധ്യക്ഷനായി.കുത്തേറ്റ് വീണ പഴയ പോസ്റ്റോഫീസ് പരിസരത്ത് നടന്ന പുഷ്പാര്‍ച്ചനയും ബലികുടീരത്തില്‍ പതാക ഉയര്‍ത്തലും നടന്നു.ബലികുടീരത്തില്‍ ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസ്,ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻറ് എറിൻ ആന്റണി എന്നിവര്‍ പതാക ഉയര്‍ത്തി.അനുസ്മരണ സമ്മേളനം ടി.ടി.ശിവദാസ് ഉദ്ഘാടനം ചെയ്തു.പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ അധ്യക്ഷയായി.മുതിര്‍ന്ന സിപിഐഎം നേതാവ് സി.ധര്‍മ്മന്‍,ഏരിയ കമ്മിറ്റിയംഗം വി.അപ്പു എന്നിവര്‍ സംസാരിച്ചു.പ്രകടനത്തിനും റെഡ് വളണ്ടിയര്‍ പരേഡിനും ശേഷം വൈകീട്ട് ആല്‍ത്തറയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റിയംഗം എ.ഡി.ധനീപ് അധ്യക്ഷത വഹിച്ചു.എന്‍.കെ.അക്ബര്‍ എംഎല്‍എ,ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എസ്.അനൂപ്,ടി.ജി.രഹന,ഹസ്സൻ മുബാറക്ക്,സിപിഐഎം പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം ടി.എസ്.സുരേഷ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News