Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ ചാലക്കുടിയിൽ കോൺഗ്രസ് ധർണ നടത്തി

19 Feb 2025 12:33 IST

WILSON MECHERY

Share News :

ചാലക്കുടി:ഭുനികുതി 50% വർദ്ധനവ് അടക്കമുള്ള

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ ചാലക്കുടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി വില്ലേജ് ഓഫീസിന്റെ മുൻപിൽ ധർണ നടത്തി. ചാലക്കുടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി.ഒ. പൈലപ്പൻ ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജോണി പുല്ലൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ, ജെയിംസ് കെ പോൾ, എബി ജോർജ്ജ്, ഒ എസ് ചന്ദ്രൻ, തോമാസ് മാളിയേക്കൽ,എ എംചന്ദ്രശേഖരൻ,വി.എൽ ജോൺസൻ, ഇട്ടൂപ്പ് ഐനിക്കാടൻ, ഷൈജു മാളക്കാരൻ, സാബു കാട്ടാളൻ, ശ്രീകുമാർ ചാലക്കുടി, സി എം തങ്കപ്പൻ, പ്രീതി ബാബു, സൂസി സുനിൽ, ജിതി രാജൻ, സുഭി ഷാജി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News