Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി മുനിസിപ്പൽ ഓഫീസ് മാർച്ച് നടത്തി

13 Dec 2024 21:44 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : നിർമ്മാണ തൊഴിലാളി സെസ് പിരിവ് കാര്യക്ഷമമാക്കുക എന്ന ആവശ്യം ഉന്നയിച്ച് സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി മുനിസിപ്പൽ ഓഫീസ് മാർച്ച് നടത്തി. മാർച്ച് സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വിപി സക്കറിയ ഉദ്ഘാടനം ചെയ്തു. കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സി ഐ ടി യു ഏരിയ സെക്രട്ടറി അഡ്വ : സി. ഇബ്രാഹീം കുട്ടി, മുനിസിപ്പൽ കൗൺസിലർ ടി. കാർത്തികേയൻ, യൂണിയൻ ഏരിയ സെക്രട്ടറി കെ. രാജുട്ടി, ഏരിയ കമ്മറ്റി അംഗം എം പി സുരേഷ് ബാബു, എന്നിവർ സംസാരിച്ചു. കെ. നിധീഷ് സ്വാഗതവും, ടി ബാബു നന്ദിയും പറഞ്ഞു.

Follow us on :

More in Related News