Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2026 12:00 IST
Share News :
കോട്ടയം : മുന്നണി മാറ്റ നീക്കത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത. ജോസ് കെ മാണിയും രണ്ട് എംഎല്‍എമാരും മുന്നണി മാറ്റത്തിന് ഒരുങ്ങുന്നു എന്നാണ് സൂചന. ജോബ് മൈക്കിളും സെബാസ്റ്റ്യൻ കുളത്തിങ്ങലുമാണ് ജോസിനൊപ്പമുള്ളത്. എല്‍ഡിഎഫ് വിടേണ്ടന്നാണ് റോഷി അഗസ്റ്റിന്‍റെയും പ്രമോദ് നാരായണന്‍റെയും നിലപാട്. എന്നാല്‍, ജയരാജ് ഇതുവരെ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടില്ല.
തുടരും എന്ന കുറിപ്പോടെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അടക്കമുള്ളവരുടെ ഒപ്പമുള്ള ചിത്രം റോഷി അഗസ്റ്റിനും, മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റാന്നി എംഎല്‍എ പ്രമോദ് നാരായണനും തുടരും എന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. എല്‍ഡിഎഫില്‍ തുടരണമെന്ന് റോഷിക്കൊപ്പം ശക്തമായ നിലപാടെടുക്കുന്ന ആളാണ് പ്രമോദ്.
യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ജോസ് കെ. മാണി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നിന്നും മാറി നിന്നതിനു പിന്നാലെയാണ് ചർച്ചകള്‍ ഉയർന്നത്. കേരളാ കോണ്‍ഗ്രസ് ക്യാമ്പില്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോർട്ട്. ഹൈക്കമാൻഡ് ഇടപെടുന്നതായും സൂചന. സോണിയ ഗാന്ധി ഫോണിലൂടെ ജോസ് കെ. മാണിയുമായി ചർച്ച നടത്തിയതായാണ് വിവരം. എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല.
മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ 16 ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം വിളിച്ചു. യോഗത്തില്‍ മുന്നണി മാറ്റം ചർച്ച ചെയ്യും എന്നാണ് സൂചന. യുഡിഎഫ് മനസ്സുള്ള പാർട്ടിയാണ് കേരള കോണ്‍ഗ്രസെന്ന് ഒരു വിഭാഗം നേതാക്കള്‍ നിലപാട് അറിയിക്കുന്നു. ഇടതിനൊപ്പം നിന്നാല്‍ ഒരു സീറ്റും കിട്ടില്ലെന്ന് ജോസ് വിഭാഗം പാർട്ടിക്കുള്ളില്‍ അഭിപ്രായപ്പെട്ടു എന്നാണ് സൂചന. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ ഭിന്നത അന്തിമ തീരുമാനത്തിന് ജോസിനും പ്രതിസന്ധി ഉണ്ടാക്കുന്നു എന്നാണ് സൂചന. അതേസമയം, ജില്ലാ പ്രസിഡന്റ്മാരെയും ജില്ലാ ഭാരവാഹികളെയും ഒപ്പം നിർത്താൻ റോഷിയുടെ വിഭാഗവും ജോസിന്റെ വിഭാഗവും നീക്കം നടക്കുന്നുണ്ട്.
Follow us on :
Tags:
Please select your location.