Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2024 21:15 IST
Share News :
ഗുരുവായൂർ:ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി കെ.മുരളീധരൻ്റെ തെരെഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഗുരുവായൂർ മണ്ഡലം യുഡിഎഫ് ദേവസ്വം ജീവനക്കാരും,പെൻഷൻകാരും വിവിധ വിഭാഗങ്ങളിലെ ജനാധിപത്യ സംഘടനകളുടെ സാരഥികളും പെൻഷൻ സംഘടനകളുടെ സാരഥികളും,ട്രേഡ് യൂണിയൻ ഭാരവാഹികളും ഒത്ത് ചേർന്ന് ജീവനക്കാരുടെയും,പെൻഷനേഴ്സിൻ്റെയും സംഗമം നടത്തി.ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഗമം കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.എ.ജില്ലാ കമ്മിറ്റി അംഗം പി.ഐ.ലാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.മുൻ ഗുരുവായൂർദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി.പ്രസിഡന്റ് ജോസ് വള്ളൂർ,ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഗസാലി,നേതാക്കളായ സി.എ.ഗോപപ്രതാപൻ,ഒ.കെ.ആർ.മണികണ്ഠൻ,അഡ്വ.ടി.എസ്.അജിത്ത്,അരവിന്ദൻ പല്ലത്ത്,എം.എഫ്.ജോയ്,ആർ.രവികുമാർ,ഗോപി മനയത്ത്,ബി.മോഹൻകുമാർ,ബാലൻ വാറണാട്ട്,കെ.പി.എ.റഷീദ്,ഇ.രമേശ്,സി.ജെ.റെയ്മണ്ട്,പ്രതീഷ് ഒടാട്ട്,ആർ.വി.ജലീൽ,വി.കെ.ജയരാജ്,ടി.കെ.ഗോപാലകൃഷ്ണൻ,ടി.വി.കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.