Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിയ ഇരട്ടക്കൊല സി.പി.എം അറിഞ്ഞ് നടന്നതല്ലെന്ന് സംസ്ഥാന സെക്രട്ടറി

10 Jan 2025 05:42 IST

Fardis AV

Share News :


കോഴിക്കോട്: പെരിയ ഇരട്ടക്കൊല സി.പി.എം അറിഞ്ഞ് നടന്നതല്ലെന്നും, തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

കേസിലെ പ്രതികളെ സി.പി.എം മാലയിട്ട് സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും, ശരിയായ സന്ദേശമാണത് നൽകുകയെന്നും

അവർ നിരപരാധികളാണെന്ന് ബോധ്യം പൂർണമായി ഞങ്ങൾക്കുണ്ടെന്നും 

അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും

അദ്ദേഹം പറഞ്ഞു.

 രാഷ്ട്രീയ പ്രേരിതമായി സി.ബി.ഐ നടത്തിയ നീക്കം കോടതി ഇടപെടലോടെ പ്രതിരോധിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടി ചേർത്തു. കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി.ഗോവിന്ദൻ.

.

 വയനാട് ഡി.സി.സി ട്രഷററുടേയും മകന്റേയും മരണത്തിൽ ഐ.സി.ബാലകൃഷ്ണനെ പ്രതി ചേർത്ത് കേസെടുക്കണമെന്നത് കേരള ജനതയുടെ അഭിപ്രായമാണ്. അതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. കോൺഗ്രസ് നേതൃത്വം അറിഞ്ഞിട്ട് തന്നെയാണ് അദ്ദേഹം ആത്മഹത്യയിലേക്ക് പോയത്. കോൺഗ്രസ് നേതൃത്വം പ്രതിക്കൂട്ടിലാണ്. കൃത്യമായ അന്വേഷണം വേണം. മരിച്ചിട്ടും

സുധാകരനും വി.ഡി.സതീശനും ഈ കുടുംബത്തെ ആക്ഷേപിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വാക്കുകൾകൊണ്ട് രണ്ടുപേരും രൂക്ഷമായി അപമാനിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട്ട് പറഞ്ഞു.



Follow us on :

More in Related News