Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2024 19:56 IST
Share News :
കോട്ടയം: ആർഭാടങ്ങളില്ലാതെ മുതിർന്ന സി.പി.എം നേതാവും എൽ.ഡി.എഫ് മുൻ കൺവീനറുമായ വൈക്കം വിശ്വന് 85ാം പിറന്നാൾ. പിറന്നാളാഘോഷങ്ങൾ പതിവില്ലെങ്കിലും വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി കേക്ക്മുറിച്ച് പിറന്നാൾ ആഘോഷിച്ചു.
ഭാര്യ ഗീത, മകൾ നിഷ, അടുത്ത ബന്ധുക്കൾ എന്നിവർ മാത്രമായിരുന്നു പങ്കാളികളായത്. വലിയ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വെച്ചെന്ന് തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം വ്യക്തമാക്കി.
പ്രമേഹം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും അത്യാവശ്യം പാർട്ടി പരിപാടികളിലൊക്കെ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ ഓരോ രാഷ്ട്രീയ ചലനങ്ങളും കൃത്യമായി മനഃപാഠം. ഉപെതരഞ്ഞെടുപ്പുകൾ, എ.ഡി.എമ്മിന്റെ ആത്മഹത്യ, പൂരം കലക്കൽ, സർക്കാറിന്റെ പ്രവർത്തനം എന്നീ കാര്യങ്ങളിലെല്ലാം കൃത്യവും വ്യക്തവുമായ ഉത്തരങ്ങളും അദ്ദേഹത്തിനുണ്ട്.
ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് മുൻതൂക്കമുണ്ടെന്ന വിശ്വാസത്തിലാണ് വൈക്കം വിശ്വൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് മൂന്നാമത് പോയ മുന്നണി ഇക്കുറി നില മെച്ചപ്പെടുത്തുമെന്നും ചേലക്കരയിൽ ജയം ഉറപ്പെന്നും അദ്ദേഹം പറയുന്നു. ആർ.എസ്.എസുമായി കൂടിയാലോചിച്ച് മുഖ്യമന്ത്രി തൃശൂർ പൂരം കലക്കിയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്.
മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെങ്കിൽ കോൺഗ്രസിന്റെ വോട്ട് എങ്ങനെ കുറയുമെന്ന മറുചോദ്യവും വിശ്വൻ ചോദിക്കുന്നു.
പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്ന സി.പി.ഐ നിലപാടിന് അനുസരിച്ച് അന്വേഷണം നടക്കുകയാണെന്നും എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടുവെന്നത് കുറ്റമല്ലെന്നും എന്തിന് കണ്ടു എന്നതാണ് പ്രസക്തമെന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ പോയി കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അത്തരമൊരു പരാമർശം നടത്തരുതായിരുന്നെന്നും വിശ്വൻ പറയുന്നു.
Follow us on :
Please select your location.