Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലുക്ക് സമ്മേളനം നടന്നു

27 Jan 2025 21:25 IST

MUKUNDAN

Share News :

ചാവക്കാട്:കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ചാവക്കാട് താലൂക്ക് സമ്മേളനം ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് സി.വി.സുധീരൻ അധ്യക്ഷത വഹിച്ചു.കെസിഇഎഫ് സംസ്ഥാന സെക്രട്ടറി ഇ.ഡി.സാബു മുഖ്യപ്രഭാഷണം നടത്തി.വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി.ഇന്ത്യ ബുക്ക് റെക്കോർഡിൽ ഇടം നേടിയ ഇസ്ഹാബ് ദർവേശിനെ യോഗത്തിൽ ആദരിച്ചു.പുന്നയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.ഹസ്സൻ,പി.രാജേഷ്,ടി.വിജയകൃഷ്ണൻ,ജയ്സൺ ജോർജ്, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.


Follow us on :

More in Related News