Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള പ്രവാസി സംഘം വംശഹത്യയെ അപലപിച്ചു

16 Jun 2025 21:49 IST

MUKUNDAN

Share News :

ഗുരുവായൂർ:പലസ്‌തീൻ ജനതക്കെതിരായി ഇസ്രായേൽ നടത്തുന്ന വംശഹത്യയെയും,ഇറാനുനേരെയുള്ള കടന്നാക്രമണത്തെയും കേരള പ്രവാസി സംഘം ഗുരുവായൂർ മേഖല സമ്മേളനം അപലപിച്ചു.കേരള പ്രവാസി സംഘം ഗുരുവായൂർ മേഖല സമ്മേളനം ഗുരുവായൂർ നഗരസഭ വെറ്ററിനറി ഡിസ്‌പെൻസറി ഹാളിൽ വെച്ച് നടന്നു.ടി.കെ.സുധീർ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി എൻ.ആർ.സിദ്ധാർഥ്ൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് പ്രസിഡന്റ്‌ ആയി ടി.കെ.സുധീർ,സെക്രട്ടറിയായി എൻ.ആർ.സിദ്ധാർത്ഥൻ,ട്രഷറർ ആയി ആർ.പി.നാസർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര,പ്രസിഡന്റ്‌ എം.എ.അബ്ദുൾ റസാഖ്,ജില്ലാ വൈസ് പ്രസിഡന്റ്‌ അഹമ്മദ് മുല്ല,ഏരിയ വൈസ് പ്രസിഡന്റ്‌ വത്സൻ കളത്തിൽ,മേഖല ജോയിന്റ് സെക്രട്ടറി രണദേവ് മാധവൻ തുടങ്ങിയർ സംസാരിച്ചു.


Follow us on :

More in Related News