Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം ഒരുക്കണം.

12 Jul 2024 14:58 IST

Jithu Vijay

Share News :

തിരൂരങ്ങാടി : എസ് എസ് എൽ സി പരീക്ഷയിൽ ഉപരി പഠനത്തിന്  യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും ഉപരി പഠനത്തിന് അവസരം ഒരുക്കണമെന്ന് വള്ളിക്കുന്ന് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഏ. വി.അക്ബറലി മാസ്റ്റർ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു, ഇപ്പോൾ മലപ്പുറം ജില്ലക്ക് മാത്രം 120 ബാച്ചുകൾ അനുവദിച്ചിരിക്കുന്നെങ്കിലും തെക്കൻ കേരളത്തിൽ ഒരു ക്ലാസിൽ 50 കുട്ടികൾ ഇരുന്ന് പഠിക്കുമ്പോൾ മലബാറിൽ 65 കുട്ടികളെ കുത്തി നിറച്ചാണ് പഠിപ്പിക്കുന്നത്, എന്നിട്ടും ആവശ്യമായതിൽ പകുതി സീറ്റുകൾ പോലും അനുവദിച്ചിട്ടില്ല, ആയിരക്കണക്കിന് കുട്ടികൾ ഇപ്പോഴും പഠനത്തിന് വഴിയില്ലാതെ പുറത്ത് നിൽക്കുന്നു. സീറ്റുകൾ ലഭിച്ചകുട്ടികൾക്ക് തെന്നെ അവർ താൽപര്യപ്പെടുന്ന വിഷയങ്ങൾ പഠിക്കാനുള്ള അവസരമില്ല. ഇപ്പോൾ അനുവദിച്ച ബാച്ചുകൾ ഹ്യൂമാനിറ്റീസ്, കോമേഴ്സ് ബാച്ചുകൾ മാത്രമാണ്, ഒരു സയൻസ് ബാച്ച് പോലുമില്ലാ, ഈ പോരാഴ്മകൾ എല്ലാം പരിഹരിച്ച് യോഗ്യരായഎല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാനുള്ളഅവസരം ഉണ്ടാക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു



Follow us on :

Tags:

More in Related News