Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 16:11 IST
Share News :
കൊക്കയാർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ്സ് കൊക്കയാർ മണ്ഡലം പ്രസിഡന്റ് ആഷിക്ക് കെ പരീത് അധ്യക്ഷത വഹിച്ച പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. മികച്ച പരിഗണന ലഭിക്കേണ്ട ഒരു സംസ്ഥാനത്തെ പാടെ അവഗണിച്ച കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വിവേചനമാണ് കാട്ടുന്നത്.
ഇനിയും അവഗണന തുടർന്നാൽ ശക്തമായ സമരങ്ങൾ കേന്ദ്രസർക്കാർ നേരിടേണ്ടി വരുമെന്നും അതിന്റെ സൂചന മാത്രമാണ് ഈ ഓർമ്മപ്പെടുത്തൽ സമരമെന്നും ടോണി തോമസ് പറഞ്ഞു. ഡി.സി.സി മെബർ നൗഷാദ് വെംബ്ലി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ നിഖിൽ ദാസ്, സിജിമോൻ സി.ബി, രതീഷ് ഇടമണ്ണിൽ, ഷൈൻ കുമാർ, ആഷിൻ ഫിലിപ്പ്, കെ.എൻ നൂറുദീൻ, അൽഫിയ നൗഷാദ്, അഖില ഷാജി, സ്നേഹ തോമസ്, ആലിയ നവാസ്, സോഫി മോൾ സണ്ണി, ആബിദ് നാസർ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
Follow us on :
Please select your location.