Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി വി അൻവറിന്റെ വിശദീകരണ പൊതുസമ്മേളനം ഇന്ന് : യോ​ഗത്തിൽ തെളിവുകൾ പുറത്തുവിടുമെന്ന് മുന്നറിയിപ്പ്

29 Sep 2024 08:16 IST

- Enlight News Desk

Share News :

മലപ്പുറം: തുറന്ന് പറച്ചിലുകൾക്കൊടുവിൽ മുന്നണി ബന്ധെ നഷ്ടമായ പിവി അൻവർ എംഎൽഎയുടെ വിശദീകരണ പൊതുസമ്മേളനം ഇന്ന്. വൈകീട്ട് 6.30ന് നിലമ്പൂർ ചന്തക്കുന്നിലാണ് പൊതുസമ്മേളനം. മുഖ്യമന്ത്രിക്കും സിപിഐഎം നേതൃത്വത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ അൻവർ കടുപ്പിക്കും.

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസാണ് നിലവിൽ അൻവറിന്റെ ആരോപണത്തിലെ മുഖ്യൻ.

ഇദ്ധേഹത്തിനെതിരെയുള്ള തെളിവുകൾ ഇന്നത്തെ പൊതുസമ്മേളനത്തിൽ പുറത്തുവിടുമെന്നാണ് അൻവർ അറിയിച്ചിരുന്നത്. പൊതുയോഗത്തിലേക്ക് സിപിഐഎം പ്രവർത്തകർ എത്തുമോ എന്നതും ചർച്ചയാണ്. സ്ഥലത്ത് പൊലീസ് വൻസുരക്ഷ ഒരുക്കും.

 സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ. എൻ മോഹൻദാസ് ആർഎസ്എസ് മനസ്സുള്ള മുസ്ലിം വിരോധിയാണെന്നാണ് അൻവറിന്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്നും അൻവർ വർഗീയതയുടെ തീപ്പന്തമാവുകയാണെന്നും ജില്ലാ സെക്രട്ടറി തിരിച്ചടിച്ചു. അൻവർ ഉയർത്തിയ ഫോൺ ചോർത്തൽ ഗുരുതരമായ വിഷയമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ഗവർണർ പ്രതികരിച്ചു. അൻവറിനെതിരെ പ്രതിഷേധിക്കാൻ പ്രവർത്തകർക്ക് പാർട്ടി സെക്രട്ടറി തന്നെ നിർദേശം നൽകിയ സാഹചര്യത്തിൽ സമ്മേളന സ്ഥലത്തേക്ക് പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയും തള്ളികളയാനാകില്ല.

Follow us on :

More in Related News