Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 09:13 IST
Share News :
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ആഞ്ഞടിച്ച ട്രോളി വിവാദത്തില്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവ് കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ബാഗില്‍ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീല ട്രോളി ബാഗ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ നീല ട്രോളി ബാഗില്‍ പണം കടത്തിയെന്ന് ആരോപണം ഉയര്‍ന്നത് വലിയ വിവാദങ്ങള്‍ക്കായിരുന്നു തിരികൊളുത്തിയത്. ആരോപണ പ്രത്യാരോപണങ്ങളായി എല്‍ഡിഎഫും യൂഡിഎഫും ബിജെപിയും രംഗത്തെത്തിയിരുന്നു. ബാ?ഗില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം എത്തിച്ചെന്നായിരുന്നു വിവാദം. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയും എല്‍ഡിഎഫ്, ബിജെപി ആരോപണം ഉയര്‍ന്നിരുന്നു. സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ക്ക് നീല ട്രോളി ബാഗുമായി എത്തി രാഹുല്‍ മാങ്കൂട്ടത്തിലില്‍ മറുപടി നല്‍കിയിരുന്നു. ട്രോളി ബാഗില്‍ വസ്ത്രങ്ങളാണെന്ന് പറഞ്ഞ രാഹുല്‍ ബാഗ് പൊലീസിന് കൈമാറാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പിലോക്ക് ആദ്യമായി കടന്നുവന്ന തന്നെ കള്ളപ്പണക്കാരനാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് നിയുക്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. 'ഒരു തിരഞ്ഞെടുപ്പിലെ ജനഹിതം അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. ഇപ്പോഴാണ് പെട്ടിക്ക് അകത്ത് ഒന്നുമില്ലെന്ന് പൊലീസ് കണ്ടെത്തിയത്. പെട്ടിക്ക് അകത്തും ഇവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തിലും ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞ പാലക്കാട്ടെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു'വെന്ന് രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താന്‍ സിപിഎം സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ട്രോളി ബാഗുമായി കെഎസ്യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളും പുറത്തുവന്നിടിരുന്നു. ഷാഫി പറമ്പില്‍ എംപി, ശ്രീകണ്ഠന്‍ എംപി, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെപിഎം ഹോട്ടലിലേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.